കണ്ണൂരില്‍ ബൈക്ക് മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങളുമായി അറസ്റ്റില്‍
കണ്ണൂര്‍ :കണ്ണൂരില്‍ സ്വര്‍ണാഭരണങ്ങളുമായി ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍ 'തളാപ്പിലെ കല്‍പ്പക റസിഡന്‍സിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് പ്രതികള്‍ അറസ്റ്റിലായത്. കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ടു ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. കക്കാട് കുഞ്ഞിപ്പള്ളി കെ.വി ഹൗസിലെ കെ.എ നിയാസുദ്ദീന്‍ (41) ചാല ജെ.സി നിവാസിലെ കെ.അജേഷ് (30) എന്നിവരെയാണ് കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെയാണ് പ്രതികള്‍ താമസിച്ച ഹോട്ടലിലെ മുറിയില്‍ നിന്നും സ്വര്‍ണവള, നെക്ലസ് റോള്‍ഡ് ഗോള്‍ഡ് സ്വര്‍ണാഭരണങ്ങള്‍ 21340 രൂപയും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ച ബൈക്കും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഈ മാസം കീഴുത്തള്ളിയിലെ വര്‍ക്ക്ഷോപില്‍ റിപ്പയറിങിന് കൊണ്ടു പോയി വെച്ച മീന്‍കുന്നിലെ ആദര്‍ശിന്റെ ബൈക്ക് മോഷണം പോയിരുന്നു.

ഒന്നര ലക്ഷം രൂപ വിലവരുന്ന ടി.വി.എസ് അപ്പാച്ചി ബൈക്കാണ് മോഷണം പോയത് മെയ് 15 ന് രാവിലെ വര്‍ക്ക് ഷോപ്പ് ഉടമസ്ഥന് സ്ഥാപനത്തിലെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി വ്യക്തമായത്. വര്‍ക്ക് ഷോപ്പ് ഉടമ ബിജിലിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നു. മറ്റൊരു സംഭവത്തില്‍ ഈ മാസം 22 ന് പുലര്‍ച്ചെ കീഴു ത്തള്ളിയിലെ ഷീബ അപാര്‍ട്ട്മെന്റിലെ കോട്ടയം സ്വദേശി റോഹന്‍ രാജിന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റും മോഷണം പോയിരുന്നു.
ഇതിനായി കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മോഷണം പോയ എളയാവൂര് കീഴു തള്ളിയിലെഷീന് ബില്‍ഡിങ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി റോഹിന് രാജിന്റെ ബുള്ളറ്റും പൊലിസ് പിടിയിലായ മോഷ്ടാക്കളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാപ്പ കേസ് പ്രതിയായ നിയാസുദ്ദീന്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. അജേഷും നിരവധി മോഷണ കേസില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. സി.ഐ കൈലാസ് നാഥ് എസ്. ഐമാരായ ഷമീല്‍ സവ്യസാചി അജയന്, മധുസൂദന്‍ എ.എസ്.ഐ രഞ്ചിത്ത്, സുജിത്ത് നാസര്‍, അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications