കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോറിക്ഷ യാത്രയ്ക്കിടയില്‍ താലിമാല കവര്‍ന്ന തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ചക്കരക്കല്‍: കണ്ണൂര്‍, ചക്കരക്കല്‍, കൂത്തുപറമ്പ് പൊലിസ്്് സ്റ്റേഷന്‍ പരിധികളില്‍ ഓട്ടോയാത്രക്കാരായി ചമഞ്ഞു സ്ത്രീകളുടെ മാല കവരുന്ന സംഘത്തിലെ തമിഴനാട് സ്വദേശിനികളായ യുവതികളെ ചക്കരക്കല്‍ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവതികളെ കണ്ടെത്തി.

തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗര്‍ പന്ത്രണ്ടാം സ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി(27) ശാന്തി(30) എന്നിവരെയാണ് ചക്കരക്കല്‍ എസ്‌ഐ വിഎം വിനീഷും സംഘവും അറസ്റ്റു ചെയ്തത്.

1

ഈ മാസം രണ്ടിന് ഓട്ടോയാത്രയ്ക്കിടെ ഏച്ചൂര്‍കാഞ്ഞിരോട് തെരുവിലെ രാജീവന്റെ ഭാര്യ ഷൈലജയുടെ മൂന്നരപവന്റെ മാലയും മറ്റൊരു ദിവസം ചക്കരക്കല്‍ സ്വദേശിനിയായ ലീലയുടെ നാലുപവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നുപെരിയയില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന അംഗന്‍വാടി ടീച്ചറുടെ നാലുപവന്റെ മാലയും കവര്‍ന്ന കേസുകളിലാണ് ഇവര്‍ അറസ്റ്റിലായത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ച നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍െ പാലിസിന് സഹായകരമായത്.

നേരത്തെ സംഘത്തിലെ യുവതികള്‍ കണ്ണപുരത്ത് വെച്ച് വയോധികയുടെ മാലയും പരിയാരത്തുവെച്ചു ഈകഴിഞ്ഞ ഞായറാഴ്ച്ച ചന്തപുരയിലെ ശ്യാമളയുടെ (63) രണ്ടരപവന്റെ മാലയും ധര്‍മടം പടുവിലായയിലെ കുളത്തിന്റെവിട ചന്ദ്രികയുടെ ഒന്നരപവന്റെ മാലയും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ഓട്ടോയാത്രയ്ക്കിടെ കവര്‍ന്ന സംഭവമുണ്ടായിരുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി കണ്ണൂര്‍ജില്ലയുടെ വിവിധഭാഗങ്ങളില്‍ സ്വകാര്യബസുകളില്‍കയറിയും ഓട്ടോറിക്ഷയില്‍ നിന്നുമുള്ള കവര്‍ച്ച വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. നേരത്തെ കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പ്രതികളുടെതെന്നു സംശയിക്കുന്ന സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഇതു നീലയും ശാന്തിയുമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കേരളത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നുമെത്തിയ വന്‍കവര്‍ച്ചാ സംഘങ്ങളിലെ കണ്ണികളാണെന്നാണ് പൊലിസിന്റെ സംശയം. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്് ചെയ്തു.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

English summary
police arrest chain snatching group in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X