കാറില്‍ കടത്തുകയായിരുന്ന എംഡിഎഎയുമായി കുറ്റ്യാടി സ്വദേശികള്‍ അറസ്റ്റില്‍
തലശേരി:നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടുപേരെ തലശ്ശേരി പോലീസ് സെയ്ദാര്‍ പള്ളിയില്‍ നിന്നും വാഹന പരിശോധനയ്ക്കിടെ പിടികൂടി. കുറ്റ്യാടി സ്വദേശിയായ പി എം നബീല്‍ (34) കുറ്റ്യാടി അടുക്കത്തില്‍ മരുതോങ്കരയിലെ ടി.കെഅനൂപ് (38) എന്നിവരാണ് ഞായറാഴ്ച്ച പുലര്‍ച്ചെ പിടിയിലായത്. സെയ്താര്‍ പള്ളിയില്‍ എസ്‌ഐ സജേഷ് സി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കൈവശം നിന്നും 85.005 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
കണ്ണൂരിലുള്ളയാള്‍ക്ക് വില്‍പ്പനക്കായി എം ഡി എം എ കൊണ്ടുപോകുകയായിരുന്നു. കാറിലെ ഡാഷ് ബോര്‍ഡില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബാംഗ്ലൂരില്‍ നിന്നുമാണ് വില്‍പ്പനക്കയി എം ഡി എം എ കടത്തികൊണ്ട് വരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചു വന്ന കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും എന്‍ ഡി പി എസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

തലശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സജേഷ് സി ജോസ്, എ എസ് ഐ രാജീവന്‍, സിപിഒ മാരായ നസീല്‍, ശ്യാമേഷ് എന്നിവര്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് . മറ്റൊരു സംഭവത്തില്‍ കൂട്ടുപുഴയില്‍ കര്‍ണാടക ബസില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ അഞ്ചരക്കണ്ടി സ്വദേശിയായ യുവാവ് അറസ്റ്റിലായി.ഇരിട്ടി: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണുര്‍, എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍.
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രക്കാരനായ അഞ്ചരക്കണ്ടി മാമ്പയിലെ എ.ടി.സവാദിനെയാണ് 46 ഗ്രാം മെത്താഫിറ്റാമിനുമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സി.ഷിബു, കെ. പി.അനില്‍ കുമാര്‍, സി. പങ്കജാക്ഷന്‍ എന്നിവരും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരായ പി. സി. വാസുദേവന്‍,സി.ബഷീര്‍, പി.ടി. ശരത്,റോഷിത്,ഷജേഷ്എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications