Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കരക്കല്ലില്‍ പിടിയിലായത് ചന്ദനമര മോഷണകേസിലെ കണ്ണികള്‍, അന്വേഷണം ഊര്‍ജ്ജിതം

കണ്ണൂര്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരിയില്‍ വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ അറസ്റ്റിലായ യുവാക്കള്‍ വന്‍ചന്ദനമരമോഷണത്തിലെകണ്ണികളാണെന്ന് പൊലിസ് അറിയിച്ചു.ജില്ലയില്‍കഴിഞ്ഞകാലങ്ങളില്‍ നടന്ന വിവിധ ചന്ദനമരമോഷണകേസില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മട്ടന്നൂരിനടുത്തെ ശിവപുരം വെമ്പിടിത്തട്ടില്‍ സ്വദേശികളായ എം.ലിജിന്‍ (29), കെ.വി.ശ്രുതിന്‍ (29) എന്നിവരെയാണ് ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി വ്യാഴാഴ്ച്ചരാവിലെ അറസ്റ്റ് ചെയ്തത്.

ഇരിവേരിയിലെ കേളോത്ത് വീട്ടില്‍ കെ.നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇവിടത്തെ സിസിടിവി കേമറകളും കോഴിമുട്ടകളും കവര്‍ന്നിരുന്നു. ഈ മാസം 16 ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിനു മുന്‍പിലുളള പറമ്പിലെ വര്‍ഷങ്ങള്‍ പ്രായമുള്ള മൂത്ത ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇതിന്റെ ശിഖരങ്ങള്‍ ഇവിടെ തന്നെയിട്ടിരുന്നു. വീടിനുമുന്നില്‍ സ്ഥാപിച്ച രണ്ടു സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയാണ് ചന്ദനമരം മുറിച്ചുമാറ്റിയത്. കാമറകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു.

police-case

വീടിനു മുന്നിലുളള ഷെഡില്‍ സൂക്ഷിച്ചതായിരുന്നു 60 കോഴിമുട്ടകള്‍. ഷെഡിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം നടത്തിയത്. കര്‍ഷകസംഘം എടക്കാട് ഏരിയാകമ്മിറ്റിയംഗവും സി.പി. എം പ്രാദേശിക നേതാവുമാണ് കെ.നാണു. കര്‍ഷകനായ ഇദ്ദേഹത്തിന്റെ ഫാമിലാണ് മോഷണം നടത്തിയത്. ഇരിവേരിയില്‍ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് ജില്ലയിലെ ചന്ദന മരമോഷണത്തിലെ പ്രധാനകണ്ണികളാണെന്ന് പൊലിസ് പറഞ്ഞു. ഈകേസില്‍ ഉള്‍പ്പെട്ട നാലുപേരില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

ധര്‍മശാല കെഎപി ക്യാമ്പിലെ ചന്ദനമരം, കതിരൂരിലെ ചന്ദന മോഷണത്തിലും ഇവര്‍ക്കു പങ്കുള്ളതായി ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി അറിയിച്ചു. പകല്‍ ബൈക്കില്‍ കറങ്ങി രാത്രി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സൈബര്‍സെല്‍ സഹായത്തോടെ ആര്‍വിമെട്ട, ചക്കരക്കല്‍ ടൗണ്‍, മൂന്നുപെരിയ എന്നിവടങ്ങളിലെസി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പ്രതികളെ പിടികൂടിയത്.

ചക്കരക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്‌ഐമാരായ പവനന്‍, രാജീവന്‍, ബാബുരാജ്, നിശാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെജുഡീഷ്യല്‍കസ്റ്റഡിയില്‍ നിന്നുംവിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന്ചക്കരക്കല്‍ പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+