കണ്ണൂരില്‍ കുട്ടി ഡ്രൈവര്‍മാരെ പൊലിസ് പിടികൂടി: രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു
ചക്കരക്കല്‍: വേനല്‍ അവധി തുടങ്ങിയതോടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും വാഹനമെടുത്ത് റോഡിലിറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ പൊലിസ് നടപടി ശക്തമാക്കി. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന്ആര്‍.സി ഉടമകള്‍ക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന് ആര്‍.സി ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത്ത് തടയുന്നതിനുവേണ്ടി പൊലിസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികള്‍ പിടിയിലാക്കുന്നത് കാഞ്ഞിരോട് മായന്‍മുക്കില്‍ വച്ച് കാര്‍ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാല്‍ എന്ന സ്ഥലത്തുനിന്ന് ബൈക്ക് ഓടിച്ചു വന്ന കുട്ടിയേയുമാണ് പൊലിസ് പിടികൂടിയത്.

പിന്നീട് വാഹനങ്ങളുടെ ആര്‍.സി ഉടമകളായ കാഞ്ഞിരോട് മായന്‍മുക്ക് സ്വദേശിയായ മുഹമ്മദ് അലി, മക്രേരിയിലെ റോഷിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ വാഹന ഉടമയ്ക്കൊ മാതാപിതാക്കള്‍ക്കൊ രക്ഷിതാവിനോ പിഴയും തടവും മേല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും.
കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിന് പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം തളിപറമ്പില്‍ നിന്നും ഇതിനുസമാനമായി എട്ടു രക്ഷിതാക്കള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇതില്‍ രക്ഷിതാക്കള്‍ക്കെതിരെ പൊലിസ് കാല്‍ലക്ഷം രൂപവീതം പിഴചുമത്തിയിരുന്നു.വരുംദിവസങ്ങളിലും നടപടി ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications