റൗഫിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐക്കാര്‍ തന്നെ പോലീസ്: ഉടന്‍ അറസ്റ്റുചെയ്യുമെന്ന്
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ആദികടലായിയില്‍ മുന്‍മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പടുത്തിയ കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ആദി കടലായിയിലെ റഊഫ് എന്ന കട്ട റഊഫിനെ കൊലെപ്പടുത്തിയ സംഘത്തിയ എട്ടു പേരേയാണ് ഇതിനകം അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഇവരെ കൂടാതെ ഗൂഢാലോചന നടത്തിയവരെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

അതേ സമയം കൊല നടത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു പോലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആരെയും പിടകൂടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ പുലര്‍ച്ചെയും പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇവര്‍ വീടുകളില്‍ നിന്നു സ്ഥലം വിട്ടിരിക്കുകയാണ്. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് വര്‍ഷം മുന്‍പ് കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖ് വധക്കസില്‍ പ്രതിയായ റഊഫ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45 ഓടെ ആദികടലായി ക്ഷേത്രത്തിനു പിന്നിലെ റോഡിലാണു വെട്ടേറ്റു മരിച്ചത്.












Click it and Unblock the Notifications