തൊപ്പി യൂട്യൂബറെ കണ്ണപുരം പൊലീസും അറസ്റ്റ് ചെയ്തു; പിന്നാലെ ജാമ്യം
കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലെ വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചാണ് തൊപ്പിക്ക് ജാമ്യം നല്‍കിയത്.
അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത്.അശ്ലീല പ്രയോഗങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപിച്ചതിന് ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തത് ജാമ്യം കിട്ടാവുന്ന വകുപ്പായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ചെറുകുന്ന് സ്വദേശി പി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തത്.

കണ്ണൂര്‍ മാങ്ങാട് സ്വദേശിയാണ് മുഹമ്മദ് നിഹാദ്. വളപട്ടണത്തിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചു വരുന്നത്. യുട്യൂബ് വഴിയുളള അവഹേളനത്തില്‍ പ്രകോപിതരായ ചിലയാളുകള്‍ ഇയാള്‍ക്കെതിരെ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ മാറി താമസിക്കുന്നത്.
പൊലിസിന്റെ കണക്ക് തപയൂട്യൂബില്‍ പങ്കുവച്ച വീഡിയോകളായിരുന്നു. കേട്ടാലറയ്ക്കുന്നതും സംസ്‌കാരശൂന്യവുമായ പദപ്രയോഗങ്ങളുടെ ഘോഷയാത്രയായിരുന്നു അത്. നമ്മുടെ കൗമാരം സമൂഹമാധ്യമങ്ങളിലെ തെറ്റായ ഉള്ളടക്കങ്ങള്‍ക്ക് അടിപ്പെടുന്നതിന്റെ അപകടസൂചനായാണ് 'തൊപ്പി'യെപ്പോലുള്ള യുട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന വലിയ പിന്തുണ.
കണ്ണൂര്‍ മാങ്ങാട് സ്വദേശിയായ നിഹാദാണ് 'തൊപ്പി'യെന്നപേരില്‍ യുട്യൂബ് ചാനലിലൂടെ അറിയപ്പെടുന്നത്. അസഭ്യവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പദപ്രയോഗങ്ങള്‍മാത്രമുള്ള ലൈവുകളാണ് നിഹാദിന്റെ വീഡിയോ പോസ്റ്റുകള്‍.
ഇങ്ങോട്ട് അയക്കുന്ന തെറിവാക്കുകള്‍ കൂടുതല്‍ തെറിപറയാനുള്ള പ്രോത്സാഹനമാണ്കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയില്‍ ഒരു കട ഉദ്ഘാടനത്തിനെത്തിയ നിഹാദ് മോശം പദങ്ങളുള്‍പ്പെടുത്തി പാട്ടുപാടിയതും ആയിരക്കണക്കിന് കൗമാരക്കാര്‍ അത് ഏറ്റുപാടിയതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല പദപ്രയോഗം നടത്തിയതിനും നിഹാദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
അശ്ലീലവും സ്ത്രീവിരുദ്ധതയും പറയുന്നത് വളരെ സ്വാഭാവികവും നിസ്സാരവുമാണെന്ന സന്ദേശമാണ് ഇയാളുടെ വീഡിയോകള്‍ നല്‍കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപെട്ടു. കൗമാരക്കാരുടെ സ്വഭാവ രൂപീകരണത്തെയും പെരുമാറ്റത്തെയും സാമൂഹ്യബോധത്തെയും തെറ്റായി സ്വാധീനിക്കുന്ന ഇത്തരം യുട്യൂബര്‍മാക്കെതിരെ പ്രതിഷേധം ഉയര്‍ത്തണമെന്ന് ഡിവൈ എഫ്‌ഐ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരം യുട്യൂബര്‍മാര്‍ക്കുണ്ടാകുന്ന സ്വാധീനം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട് നിഹാദിന്. തെറി വാക്കുകള്‍വച്ചുള്ള റാപ് പാട്ട് പാടിയും അശ്ലീലചേഷ്ട കാണിച്ചും വീഡിയോ ഇടാറുണ്ട്. ഇതിനെതിരെയും കേസെടുക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
.












Click it and Unblock the Notifications