പഴയങ്ങാടിയില്‍ വെളളി ആഭരണശാലയിലെ മോഷണം: പ്രതി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആഭരണമോഷണ കേസിലെ പ്രതിയെ മലപ്പുറം ജില്ലയില്‍ നിന്നും പൊലിസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവാണ് പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്.
പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അക്ഷയ് നാച്വറല്‍ വെളളിയാഭരണ കടയില്‍ നിന്നും വെളളിഉരുപ്പിടി മോഷ്ടിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍dആയത്.
കോഴിക്കോട് മുക്കം മൂത്തോട്ടില്‍ ഹൗസില്‍ ഒ. പ്രകാശനെയാ(54)ണ് പഴയങ്ങാടി പൊലീസും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ മെയ് ഇരുപത്തിയേഴിനാണ് കടയില്‍ മോഷണം നടന്നത്. ജൂണ്‍ രണ്ടിന് സ്‌റ്റോക്കെടുപ്പിനിടെ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ആഭരണം വാങ്ങാനെന്ന വ്യജെനെ എത്തിയ ആള്‍ മോഷ്ടിക്കുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്.

ആഭരണശാലയിലെ ജീവനക്കാരനായ കെ.വി ബാലകൃഷ്ണന്‍ സി.സി.ടി.വി ദൃശ്യവുമായിപഴയങ്ങാടി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. സീനിയര്‍ സി.പി.ഒമാരായ ഷിജോ അഗസ്റ്റിന്‍, ടി.വി ചന്ദ്രകുമാര്‍, നൗഫല്‍ എന്നിവരടങ്ങിയ സംഘം മലപ്പുറം തിരൂരില്‍ വെച്ചാണ് പ്രകാശനെ പിടികൂടിയത്. വെളളിയാഭരണക്കടയില്‍ ചെറിയ അളവില്‍ മാത്രം ആഭരണമെടുത്ത് കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു.
അതിനാല്‍ പലകടക്കാരും പരാതിയുമായി പോകാറില്ലെന്നും ഇയള്‍ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവെന്നു പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തികച്ചും ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ പഴയങ്ങാടി പൊലിസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കാന്‍കഴിഞ്ഞത്. ഇയാള്‍ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.












Click it and Unblock the Notifications