Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണം റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ നിരത്തിവെച്ച കുട്ടികളെ പിടികൂടി പോലീസ്

തളിപറമ്പ്: വളപട്ടണം റെയില്‍വെ സ്‌റ്റേഷനിരികെ റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ നിരത്തിവെച്ച സംഭവത്തില്‍ രണ്ടുകുട്ടികളെ വളപട്ടണം പൊലിസ് പിടികൂടി.ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലിസാണ് റെയില്‍വെ ട്രാക്കിന് സമീപം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവയ്ക്കുന്നത് കണ്ടത്. ഇതേ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്ത പൊലിസ് കുട്ടികളുടെ രക്ഷിതാക്കളോട് വളപട്ടണം സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കി ആവശ്യപ്പെടുകയായിരുന്നു.

കണ്ണൂര്‍-കാസര്‍കോട് റെയില്‍വെ പാളത്തില്‍ ട്രെയിനിനു നേരെ കല്ലേറും പാളത്തില്‍ കല്ലുകളും മറ്റുംവയ്ക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പൊലിസ് പാളങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. രണ്ടാഴ്ച്ച മുന്‍പാണ് കണ്ണൂര്‍റെയില്‍വെ സ്‌റ്റേഷനു സമീപത്തെ പാറക്കണ്ടിയില്‍ നിന്നും രണ്ടു ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞ കേസില്‍ ഒഡീഷ സ്വദേശിയെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഖോര്‍ദ സ്വദേശി സര്‍വേശിനെ (25)പിന്നീട് തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

railway

കഴിഞ്ഞ ഓഗസ്റ്റ് 16ന് രാത്രി നേത്രാവതി എക്‌സപ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ക്കു നേരെയാണ് ഇയാള്‍ കല്ലെറിഞ്ഞത്. ബിയര്‍ കുടിച്ച ലഹരിയില്‍ നാലു തവണ ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞുവെന്ന് പ്രതി സമ്മതിച്ചിരുന്നു. ഇതില്‍ രണ്ടു കല്ലുകളാണ് ഒരേ സമയം ഇതിലൂടെ കടന്നു പോയ ട്രെയിനുകളില്‍ പതിച്ചത്. വിശദമായി ചോദ്യം ചെയ്യാന്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ ഹരജി നല്‍കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 16ന് രണ്ടു ട്രെയിനുകള്‍ക്ക് ഒരേസമയംകല്ലെറിഞ്ഞത് മദ്യലഹരിയിലായിരുന്നുവെന്ന് ഒഡീഷ സ്വദേശിയായ യുവാവിന്റെ മൊഴി. പത്തു വര്‍ഷത്തോളമായി കണ്ണൂരില്‍ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സര്‍വേഷാണ് കല്ലെറിഞ്ഞത്. അമിതമായ ബിയല്‍ കഴിച്ചതിനു ശേഷം മദ്യലഹരിയിലായിരുന്ന താന്‍ പാറക്കണ്ടിയിലെ റെയില്‍വെ ട്രാക്കിനു സമീപം പൊന്തക്കാടുകള്‍ക്കിടയില്‍ കുത്തിയിരുന്നാണ് കല്ലെറിഞ്ഞതെന്നു ഇയാള്‍ തെളിവെടുപ്പിനിടെ പൊലിസിന് മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷം കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലും പരിസരങ്ങളിലും പൊലിസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റെയില്‍വെ സ്‌റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ ഇവിടെ നിന്നും കസ്റ്റഡിയിലെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+