തലശേരിയില്‍ കാപ്പ ലംഘിച്ചു നാട്ടിലെത്തി അയല്‍വാസികളെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
തലശേരി: കാപ്പ നിയമം ലംഘിച്ച യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. ചാലില്‍ മട്ടാമ്പ്രം കസ്റ്റംസ് റോഡിലെ കൊളത്തായി വീട്ടില്‍ കെ. സുനീറിനെ (34) ആണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കാപ്പ ചുമത്തി സുനീറിനെ പൊലിസ് ആറു മാസത്തേക്ക് നാടു കടത്തിയത്.
പ്രവേശന വിലക്ക് ലംഘിച്ച് ഞായറാഴ്ച്ച പകല്‍ ചാലില്‍ എത്തിയ സുനീര്‍ അയല്‍ക്കാരെ മര്‍ദിക്കുകയായിരുന്നു. വിവരം ഉടന്‍ നാട്ടുകാര്‍ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഇടപാട്, ക്വട്ടേഷന്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

രണ്ടാം തവണയാണ് സുനീര്‍ കാപ്പ നിയമം ലംഘിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുമുഴക്കുന്ന് പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയും കാപ്പ ചുമത്തി ജയിലില്‍ അടച്ചു.
വധശ്രമം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ മുഴക്കുന്ന് പാലപ്പുഴ സ്വദേശി റിട്ട. എസ്‌ഐയുടെ മകനായ ടി അനിലിനെ (32) യാണ് മുഴക്കുന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പ്രതിക്കെതിരെ കാപ്പ ഗുണ്ടാ വിരുദ്ധനിയമം ചുമത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഏഴോളം കേസില്‍ പ്രതിയായ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വധശ്രമക്കേസില്‍ പോലീസ് പിടിയിലായി മുഴക്കുന്ന് പൊലിസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ചാടിപ്പോയ സംഭവവുമുണ്ടായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷന്‍ സി.പി. എം പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും വീഴ്ച്ചവരുത്തിയ എസ്. ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സി.പി. എം പ്രവര്‍ത്തകനായ പവിത്രനെ കഴിഞ്ഞവിഷുദിവസം വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അനില്‍. കഴിഞ്ഞയാഴ്ച്ച കണ്ണൂര്‍ പുതിയ തെരുവിലെ വിവിധ കേസുകളില്‍ പ്രതിയായിചാണ്ടിഷമീമിനെ വളപട്ടണം പൊലിസ് കപ്പചുമത്തി അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications