Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പിച്ച യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പ്: കണ്ണൂരില്‍ വീട്ടില്‍ കയറി യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പൊലിസ് പിടികൂടി. കുത്തുപറമ്പ് പുക്കോട് തൃക്കണ്ണാപുരം കോളനിയില്‍ താമസക്കാരിയായ യുവതിയെ വീട്ടിലെ കിടപ്പു മുറിയില്‍ കയറി ബ്ലേഡ് കൊണ്ടു മുറിവേല്‍പിച്ച സംഭവത്തിലെ യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മട്ടന്നൂര്‍ മാലൂര്‍ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പൊലിസ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മാലൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്കാണ് കേസിനാസ്പദമായ അക്രമം നടന്നത്. ലക്ഷം വീട് കോളനി വീട്ടിലെ ഷിമിയാണ് അക്രമിക്കപ്പെട്ടത്. കൈക്ക് ഗുരുതരമായി മുറിവേറ്റ ഇവര്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷയിലെത്തിയ നൗഫല്‍ ഷിമിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബ്ലേഡ് കൊണ്ടു മുറിവേല്‍പിക്കുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് യുവതിക്ക് പരുക്കേറ്റത്. ഷിമിയുമായുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

arrest-kannur

യുവതിയെ അപായപ്പെടുത്താന്‍ വേണ്ടി ഇയാള്‍ ആസുത്രിതമായാണ് എത്തിയത്. എന്നാല്‍ കഴുത്തിന് നേരെ ബ്ലേഡ് വീശുമ്പോള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് യുവതി രക്ഷപ്പെട്ടത്. കൈകള്‍ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചോര വാര്‍ന്നൊഴുകിയ യുവതിയെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. യുവതി അപകട നില തരണം ചെയ്തിട്ടുണ്ട് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നൗഫലിനെതിരെ വധശ്രമത്തിനാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.

ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും. വീടിന്റെ കിടപ്പുമുറിയിലും നടുത്തളത്തിലും രക്തം വീണിരുന്നു. നൗഫലുമായി യുവതിക്ക് നേരത്തെ മുന്‍പരിചയമുണ്ടായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന സൂചന. എന്നാല്‍ അക്രമത്തിനുള്ള കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതി മില്‍ ഹാജരാക്കി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+