ആര്‍ടിപിസിആര്‍ ടെസ്റ്റിന് അമിത ചാര്‍ജ്: യൂത്ത് ലീഗ് വിമാനത്താവള മാര്‍ച്ച് പൊലീസ് തടഞ്ഞു
കണ്ണൂര്‍: പ്രവാസികളെ ചൂഷണം ചെയ്തുവെന്നാരോപിച്ചു കിയാലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധമാര്‍ച്ച്.കൊവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് കണ്ണൂര്‍ വിമാന താവളത്തില്‍ പ്രവാസികളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്ന കണ്ണൂര്‍ വിമാനത്താവള കമ്പിനിയായ കിയാലിന്റെ ചൂഷണത്തിനതിരെയാണ് യൂത്ത് ലീഗ് കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തിലേക്ക് മാര്‍ച്ച് നടത്തിയത്.
മട്ടന്നൂര്‍ നഗരത്തില്‍ നിന്നും ശനിയാഴ്ച്ച രാവിലെ പത്തരയോടെ ആരംഭിച്ച മാര്‍ച്ച് വിമാന താവള കവാടത്തില്‍ പൊലിസ് ബാരിക്കേഡു വെച്ച് തടഞ്ഞു. തുടര്‍ന്ന് തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ മുഹമ്മദലി പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ പേരില്‍ വിമാനതാവള അധികൃതര്‍ പ്രവാസികളില്‍ നിന്നും ചുമത്തുന്ന അതിഭീമമായ തുക പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. കൊവിഡ് കാലത്തുണ്ടായ പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ദുരിത പര്‍വ്വത്തിലൂടെ കടന്നുപോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണ് കിയാല്‍ അധികൃതര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നാടിന്റെ സര്‍വ്വ പുരോഗതിയിലും വലിയ പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ദുരിതം ഇനിയും കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കരുത്. കൊവിഡ് പരിശോധനയ്ക്കായി വിമാന താവള അധികൃതര്‍ ചുമത്തുന്ന അധിക തുക പിന്‍വലിക്കുന്നവരെ യൂത്ത് ലിഗ് സമരരംഗത്തുണ്ടാവുമെന്നും മുഹമ്മദലി മുന്നറിയിപ്പു നല്‍കി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ അധ്യക്ഷനായി. നേതാക്കളായ അന്‍സാരി തില്ലങ്കേരി, ഇ.പി ഷംസുദ്ദീന്‍, മുസ്തഫ ചൂര്യാട്ട്, ലത്തീഫ് ശിവപുരം, വി.എന്‍ മുഹമ്മദ്, നസീര്‍ പുറത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി റഷീദ്, നൗഫല്‍ മെരുവമ്പായി, നൗഷാദ് അണിയാരം, അലി മംഗര , ഖലിലുല്‍ റഹ്‌മാന്‍ , സലാം പൊയ നാട്, ഫൈസല്‍ ചെറുകുന്നോ ല്‍ , കെ.കെ ഷിനാജ്, ലത്തീഫ് എടവച്ചാല്‍, യൂനുസ് പട്ടാടം, സിറാജ് പൂ കോത്ത്, ജാഫര്‍ സാദ്വിഖ്, എന്‍.യു ഷഫീഖ്, അഷ്‌കര്‍ കണ്ണാടിപറമ്പ്, ഷബീര്‍ എടയന്നൂര്‍, അസ്ലം പാറേത്ത് , ജംഷീര്‍ ആലക്കാട്, റഷീദ് തലായി, ഷാക്കീര്‍ ആഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി












Click it and Unblock the Notifications