കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവജാത ശിശുവിനെ വിറ്റ സംഭവം: ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മൈസുരുവില്‍ നിന്ന് അനധികൃതമായി 28 ദിവസം പ്രായമുള്ള നവജാതശിശുവിനെ വിലക്കുവാങ്ങിയ സംഭവത്തില്‍ ഇരിക്കൂര്‍ സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുഞ്ഞിനെയാണ് വിലക്ക് വാങ്ങിയിട്ടുള്ളത്. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലെ റീമ, മൈസൂരു സ്വദേശികളായ മുബാറക് പാഷ, ഭാര്യ അബ്രീന എന്നിവര്‍ക്കെതിരേയാണ് ഇരിക്കൂര്‍ പോലീസ് കേസെടുത്തത്. കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതരുടെ നിര്‍ദേശപ്രകാരം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. മുബാറക് പാഷ- അബ്രീന ദമ്പതികള്‍ക്ക് നാലു പെണ്‍കുട്ടികളും റീമക്ക് മൂന്ന് ആണ്‍കുട്ടികളുമാണുള്ളത്.

ജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ

മൈസൂരുവിലെ ദമ്പതികളില്‍ നിന്നു കഴിഞ്ഞ സെപ്റ്റംബറിലാണ് റീമ കുട്ടിയെ വാങ്ങിയത്. ഇരിക്കൂര്‍ വാടക ക്വോര്‍ട്ടേഴ്‌സില്‍ നിന്നും ചെറിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ ഇവിടെനിന്ന് ഏറ്റെടുത്ത് മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ തളിപ്പറമ്പ് പട്ടയം ചൈല്‍ഡ് ഹോമില്‍ ആണ് സംരക്ഷിച്ചിരിക്കുന്നത്.

newbornbaby-15

കര്‍ണാടകയിലെ നോട്ടറി അഭിഭാഷകന്‍ മുഖേന ദത്തെടുക്കല്‍ നിയമപ്രകാരമാണ് കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു റീമ പൊലിസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നുപേരുടെ പേരില്‍ പോലീസ് കേസെടുത്തത്. റീമയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്. എസ്ഐ കെ.ൃപി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

നിലവില്‍ ദത്തെടുക്കുന്നതിന് സര്‍ക്കാരിന്റെ ഏജന്‍സിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ചട്ടം. ശേഷം ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ എത്തിക്കേണ്ടതുണ്ട്. തുടര്‍ന്ന് അവരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍, മൈസൂരുവിലെ ശിശുക്ഷേമ സമിതി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് നവജാതശിശുവിനെ വിറ്റ പ്രശ്‌നത്തിലും വിലക്കുവാങ്ങിയ സംഭവത്തിലും പരാതി നല്‍കിയിട്ടുണ്ട്.

English summary
Police case against three on selling of newborn baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X