കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തുവയസ്സുകാരിയെ ഉപേക്ഷിച്ച് കടന്നു: കണ്ണൂരില്‍ യുവാവിനും യുവതിക്കുമെതിരെ പോലീസ് കേസ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പത്തു വയസുകാരിയായമകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും വിവാഹിതനായ യുവാവിനുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സെടുക്കാന്‍ തലശ്ശേരി കോടതി ധര്‍മ്മടം പോലീസിന് നിര്‍ദേശം നല്കി. രണ്ടാഴ്ച മുന്‍പാണ് തലശ്ശേരിയിലെ ഒരു പ്രമുഖ വ്യവസായിയായ യുവാവും തലശേരിയിലെ പ്രമുഖ കാര്‍ ഷോറൂമിലെ റിസപ്ഷനിറ്റുമായ യുവതിയും ഒളിച്ചോടിയത്.

എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുംഎൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

പത്ത് വയസ്സുക്കാരിയുടെ അമ്മയാണ് യുവതി. കൂടെ പോയ വ്യവസായിയും വിവാഹിതനാണ്. ഇതേ തുടർന്ന് യുവതിയുടെ ഭര്‍ത്താവ് പൊലിസിൽ പരാതി നൽകി. രണ്ട് ദിവസത്തിനകം ഇരുവരും കോടതിയില്‍ ഹാജരാവുയും സ്വന്തം ഇഷ്ടപ്രകാരം യുവതി കാമുകനൊപ്പംപോകുകയും ചെയ്തു. ഇതിനിടയിലാണ് മറ്റൊരു സംഭവം നടന്നത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചോമ്പാല പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു.

same

ഈ നിയമപ്രകാരം യുവതിയുടെ ഭർത്താവ് തലശ്ശേരിയിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ നൽകിയ ഹര്‍ജിയിലാണ് ധര്‍മ്മടം പോലീസിനോട് കേസ്സെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.നേരത്തെ ഇതിനു സമാനമായി കണ്ണൂരിൽ രണ്ടു മക്കളെ ഉപേക്ഷിച്ചു ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയ യുവതിക്കും കാമുകനുമെതിരെ പൊലിസ് ജുവനൈൽ ആക്ടു പ്രകാരം അറസ്റ്റു ചെയ്തിരുന്നു.ഇവർ ഇപ്പോൾ റിമാൻഡിലാണ്. കണ്ണൂരിൽ വിവാഹിതരായ സ്ത്രീകൾ ഒളിച്ചോടുന്ന സംഭവങ്ങൾ തുടർക്കഥയായിട്ടുണ്ട്. മക്കളുള്ളവർ ഒളിച്ചോടുമ്പോൾ അവർക്കെതിരെ ജുവനൈൽ. ആക്ടു പ്രകാരം നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് പോലിസ് .

English summary
Police case against two under juvalile justice act after absconding from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X