കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധന ഒഴിവാക്കി: മറുനാടൻ യാത്രക്കാർക്ക് ആശ്വാസം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയത് യാത്രക്കാർക്ക് ആശ്വാസകരമായി. കർണാടകയുടെ കടുത്ത എതിർപ്പും കൊവിഡ് രോഗബാധയിലുണ്ടായ കുറവുമാണ് കേരളത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ ബെംഗളൂരു- മൈസൂരു ഭാഗത്ത് നിന്നും കണ്ണൂർ വഴി കടന്നു വരുന്ന യാത്രക്കാർക്ക് ആശ്വാസമായി.

ഡബിൾ ബല്ലടിച്ച് നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകൾ: തൊഴിൽ നഷ്ടപ്പെട്ടത് ആയിരത്തിലേറെപ്പേർക്ക്ഡബിൾ ബല്ലടിച്ച് നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകൾ: തൊഴിൽ നഷ്ടപ്പെട്ടത് ആയിരത്തിലേറെപ്പേർക്ക്

കണ്ണൂർ ജില്ലാ ഭരണകൂടം അതിർത്തിയിൽ കർശന പരിശോധന തുടർന്നതിനെ തുടർന്ന് കേരളത്തിൽ നിന്നും ബംഗളുര് മൈസൂരു എന്നിവടങ്ങളിൽ വിദ്യാഭ്യാസം ചെയ്യുന്ന പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥികളും വ്യാപാരികളും മറ്റു യാത്രക്കാരും ഏറെ ദുരിതമനുഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ അവധി ദിനങ്ങളിൽ പോലും അവർക്ക് നാട്ടിൽ വരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു.

kannur-map-18-

കെഎസ്ആർടിസി മുഖം മിനുക്കി ഹോട്ടൽ വണ്ടിയാവും: മീൻവണ്ടിയായും ബസുകൾ നിരത്തിലേക്ക്കെഎസ്ആർടിസി മുഖം മിനുക്കി ഹോട്ടൽ വണ്ടിയാവും: മീൻവണ്ടിയായും ബസുകൾ നിരത്തിലേക്ക്

കർണാടക പിൻവലിച്ചിട്ടും കൊ വിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാത്ത കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കുടക് ജില്ലാ കലക്ടർ പരസ്യ വിമർശനമുന്നയിച്ചിരുന്നു. ഇതിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് കേരളം കൊ വിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇരിട്ടി- മാക്കൂട്ടം അന്തർസംസ്ഥാന പാതയിലെ കേരളാ, കർണ്ണാടകാ അതിർത്തിയിലെ പോലീസ് എയിഡ് പോസ്റ്റുകൾ ഒഴിവാക്കിയിട്ടുണ്ട്.. കർണാടകത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്ന കൂട്ടുപുഴയിലേയും, കിളിയന്തറയിലെയും പോലീസ് എയ്ഡ് പോസ്റ്റുകളാണ് ഒഴിവാക്കിയത്. എന്നാൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആദ്യം കർണ്ണാടകം കൂട്ടുപുഴ പാലത്തിന് സമീപം റോഡ് മണ്ണിട്ടടച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ കേന്ദ്രം ഒന്നൊന്നായി ഇളവ് വരുത്തിയതോടെ റോഡ് തുറന്നു കൊടുത്തു. കർണ്ണാടകം നിയന്ത്രണങ്ങൾ മുഴുവൻ നോക്കിയെങ്കിലും കർണ്ണാടകം റോഡ് തുറന്ന അതെ രാത്രിതന്നെ ഇരിട്ടി പോലീസ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം റോഡ് അടക്കുകയും ഇതു വഴിയുള്ള യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയുമായിരുന്നു. ഇതിനായി കൂട്ടുപുഴ പാലത്തിന് സമീപം കർണാടകയിൽ നിന്നും എത്തുന്ന വാഹനങ്ങളുടെ നമ്പർ പോലീസ് ശേഖരിക്കുകയും കിളിയന്തറയിൽ ഉള്ള പോലീസ് ഔട്ട് പോസ്റ്റിലേക്ക് വിവരമറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്.

ഇങ്ങനെ എത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുക യും തുടർന്ന് രജിസ്റ്റർ ചെയ്താണോ എത്തിയത് എന്ന് പരിശോധിച്ചതിനുശേഷം ആരോഗ്യ വകുപ്പ് ആൻ്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയാണ് വീടുകളിലേക്ക് അയച്ചിരുന്നത്. ഈ സംവിധാനമാണ് ഇപ്പോൾ നിർത്തൽ ചെയ്തിരിക്കുന്നത്. ഇതിനായി കൂട്ടുപുഴയിലും കിളിയന്തറയിലുമായി പ്രവർത്തിച്ചു വന്നിരുന്ന രണ്ട് പോലീസ് എയിഡ് പോസ്റ്റുകളും അടച്ചു. എക്സൈസ് വകുപ്പ് മാത്രമാണ് കിളിയന്തറയിൽ വാഹനങ്ങൾ പരിശോധിക്കുന്നത്. എന്നാൽ രേഖകൾ പരിശോധിക്കുവാൻ ചുമതലയുള്ള അധ്യാപകരും, റവന്യൂ ഉദ്യോഗസ്ഥരും , ഇപ്പോൾ സ്ഥിരമായി എത്താറുണ്ട്.

രാവിലെ ഏഴ് മുതൽ വൈകിട്ട് 7 മണി വരെ രണ്ട് ഷിഫ്റ്ററുകളായാണ് ഇവരുടെ ഡ്യൂട്ടി. ആരോഗ്യവകുപ്പിൻ്റെ കോവിഡ് ആൻറിജൻ പരിശോധന നടത്തുന്ന സംവിധാനം ഇപ്പോഴും തുടരുന്നുണ്ട്.

English summary
Police checking removes from Kootupuzha checkpost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X