വീടുകുത്തിതുറന്ന് കവര്‍ച്ച, പ്രതി ആസിഫിനെ പഴയങ്ങാടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി
പഴയങ്ങാടി: പട്ടാപ്പല്‍ പൂട്ടിയിട്ട വീടുകുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതിയായ മിന്നല്‍ ആസിഫെന്ന പി. എച്ച് ആസിഫിനെ(28) മോഷണം നടത്തിയ പഴയങ്ങാടിയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ മാസം 18-നാണ് പഴയങ്ങാടി റെയില്‍വെ സ്റ്റേഷനു സമീപം തനിച്ചു താമസിക്കുന്ന ഗീതാലയത്തില്‍ ഇ.വി സതീരവീന്ദ്രന്റെ വീടുകുത്തിതുറന്ന് ഒന്‍പതര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പഴയങ്ങാടി പൊലിസ് ഇന്‍സ്പെക്ടര്‍ ടി. എന്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ രണ്ടിന് കരിവെളളൂര്‍ പെരളം വട്ടപ്പൊയിലിലെ പ്രവാസിയായ ടിപി ശ്രീകാന്തിന്റെ വീട്ടില്‍ നടത്തിയ സമാനരീതിയിലുളള കവര്‍ച്ചയിലാണ് പ്രതി പയ്യന്നൂര്‍ പൊലിസിന്റെ പിടിയിലാകുന്നത്.
ഇരുപത്തിമൂന്ന് സ്വര്‍ണാഭരണങ്ങളും 4500 രൂപയുമാണ് ഇവിടെ നിന്നും കവര്‍ച്ച ചെയ്തത്. ചോദ്യം ചെയ്യലില്‍ പഴയങ്ങാടിയിലെ മോഷണം പ്രതി കുറ്റസമ്മതം നടത്തിയത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ ആസിഫ അടുത്തകാലത്താണ് ജയിലില്‍ നിന്നുമിറങ്ങിയത്.
പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ വീടുകുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ ദിവസം തന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പഴയങ്ങാടി പ്രതിഭ ടാക്കീസിനു സമീപത്തെ രണ്ടു ക്വാര്‍ട്ടേഴ്സുകളിലും മോഷണം നടന്നിരുന്നു. രണ്ടിടങ്ങളിലും നിന്നായി 48,000 രൂപയോളം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഈ മോഷണത്തില്‍ പിന്നിലും ഇയാള്‍ തന്നെയാണെന്ന സംശയം പൊലിസിനുണ്ട്. കൂടാതെ പയ്യന്നൂരിലെ വ്യാപാരിയുടെ കേളോത്ത് വീടു പട്ടാപ്പകല്‍ കുത്തിതുറന്ന് 3,57,500 രൂപയും കവര്‍ച്ച സംഭവത്തില്‍ ആസിഫാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ചീമേനി, ചന്തേര, പഴയങ്ങാടി, കാഞ്ഞങ്ങാട്, കണ്ണൂര്‍ എന്നിവടങ്ങളിലും ഇയാള്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയതായും സംശയമുണ്ട്.












Click it and Unblock the Notifications