കഞ്ചാവുമായി പിടിയിലായത് സ്ഥിരം വില്‍പന സംഘത്തിലുള്ളവരെന്ന് കണ്ടെത്തി പോലീസ്
കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവും കഞ്ചാവ് ഓയിലുമായി അറസ്റ്റിലായ രണ്ടംഗ സംഘം സ്ഥിരം ലഹരിവില്‍പനസംഘത്തിലെ കണ്ണികളെന്ന് പൊലിസ് അന്വേഷണത്തില്‍ തെളി്ഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെയുളള രണ്ടു പേരെയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പൊലിസ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്.
കസാനക്കോട്ടയിലെ ഹാരിസ് വില്ലയില്‍ സല്‍മാന്‍ ഫാരിസ്(23) ട്രാന്‍സ് ജെന്‍ഡറായ കതിരൂര്‍ നന്ദയത്ത് ഹൗസില്‍ കാഞ്ചിബാവ(38) എന്നിവരെയാണ് കണ്ണൂര്‍ എ.സി.പി വേണുഗോപാലിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘവും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുളള ഡാന്‍സെഫ് ടീമും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചു രണ്ടരകിലോ കഞ്ചാവും ഒരുലിറ്റര്‍ കഞ്ചാവ് ഓയിലുമായാണ് തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ പ്രതികള്‍ പിടിയിലായത്. ആന്ധ്രയില്‍ നിന്നും സല്‍മാന്‍ ഹാരിസാണ് കഞ്ചാവ് എത്തിച്ചത്. ഇവ തൃശൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിനെത്തിയ കാഞ്ചി ബാവയെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിനു ശേഷം ഇവര്‍ കഞ്ചാവ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെത്തിച്ച ശേഷം ഇതുവാങ്ങാനായി സല്‍മാന്‍ ഹാരിസും എത്തുകയായിരുന്നു. ഈ സമയത്താണ് ഇരുവരും ഡാന്‍സെഫ് ടീമിന്റെ വലയിലാകുന്നത്. വര്‍ഷങ്ങളായി സല്‍മാനും കാഞ്ചിബാവയും സൗഹൃദത്തിലാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നേരത്തെ മൂന്നു തവണ ഇവര്‍ കഞ്ചാവ് നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ കണ്ണൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.സി സുഭാഷ്ബാബു, എസ്. ഐ സവ്യസാചി എന്നിവരും ഡാന്‍സെഫ് ടീമിലെ എസ്. ഐ ടി.വി മഹിജന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സി.പി മഹേഷ്, മിഥുന്‍, ശ്രീജേഷ് സുജേഷ്, അനൂപ്, രാഹുല്‍, സതീശന്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികള്‍ക്കെലതിരെ ആന്‍ഡി നാര്‍ക്കോട്ടിക്ക് വിരുദ്ധ നിയമപ്രകാരം കേസെടുത്തു കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വരും ദിവസങ്ങളിലും കണ്ണൂരില്‍ മയക്കുമരുന്ന് വില്‍പനയ്ക്കെതിരെക പൊലിസ് പരിശോധന ശക്തമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications