എടക്കാട് ദേശീയപാതയില്‍ അഞ്ചു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍, പൊലീസ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: എടക്കാട് ദേശീയപാതയോരത്ത് അഞ്ചു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ എടക്കാട് പൊലിസാണ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം ദേശീയപാതയില്‍ പൊലിസ് വാഹനപരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാവുമായി സഞ്ചരിച്ച ആരെങ്കിലും വാഹനപരിശോധനയെ കുറിച്ചു മുന്‍ കൂട്ടി മനസിലാക്കായതിനെ തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് പോലീസ്് കരുതുന്നത്.
എടക്കാട് പൊലിസ് സ്റ്റേഷനും കുളം ബസാറിനും ഇടയിലാണ് പാക്കറ്റ് പൊട്ടി കഞ്ചാവ് റോഡിന് സമീപം വിതറിയ നിലയില്‍ കണ്ടെത്തിയത് എടക്കാട് എസ്.ഐ ബോസും സംഘവുമാണ് ചൊവ്വാഴ്ച്ച വൈകുന്നേരം മുതല്‍ ദേശീയപാതയില്‍ വാഹന പരിശോധന നടത്തിയത്. കഞ്ചാവ് കസ്റ്റഡിയിലെടുത്ത പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശേരി നഗരത്തിലെ കൊടുവള്ളിയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ പ്‌ളാസ്റ്റിക് ബാഗില്‍ നിന്നും എട്ടര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു.

ഈ കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്നേ ദിവസം തലശേരി ടൗണ്‍ പൊലീസും എക്‌സൈസും സംയുക്തമായാണ് ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയത്. അന്നും കഞ്ചാവ് കടത്തുന്ന സംഘം തന്നെയാണ് ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി. ക്യാമറകള്‍ പരിശോധിച്ചുവെങ്കിലും കഞ്ചാവ് കടത്തുകാരുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെയാണ് എടക്കാടും കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ കണ്ണൂര്‍ ജില്ലയില്‍ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത് തടയുന്നതിനായി ദേശീയപാതയിലും മാഹി ചെക്ക് പോസ്റ്റിലും പൊലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തിവരികയാണ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാന്‍സെഫും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.വരും ദിവസങ്ങളിലും ദേശിയപാതയില്‍ പരിശോധന ശക്തമാക്കുമെന്ന് എടക്കാട് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications