കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഐപി പൂച്ചയെ കാണാതായി: കണ്ടെത്തിയത് പോലീസ്, സംഭവം കണ്ണൂരില്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കാൽ ലക്ഷം രൂപ വിലയുള്ള വിഐപി പൂച്ചയെ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകിയ വീട്ടുടമസ്ഥർക്ക് മണിക്കൂറുകൾക്കുള്ളിൽ സുന്ദരിയെ കണ്ടെത്തി നൽകി കൈയ്യടി നേടി പോലീസ്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് പൂച്ചയെ തിരികെ ലഭിച്ചത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലെ കിണവക്കൽ എന്ന പ്രദേശത്തെ കുടുംബമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

കേരള നിയമസഭയില്‍ വീണ്ടും ഏകകണ്ഠ പ്രമേയം; ഇത്തവണ ഒരുമിച്ചത് പ്രവാസികള്‍ക്കായികേരള നിയമസഭയില്‍ വീണ്ടും ഏകകണ്ഠ പ്രമേയം; ഇത്തവണ ഒരുമിച്ചത് പ്രവാസികള്‍ക്കായി

ഉടമസ്ഥരായ കുടുംബം പോലീസിന് നൽകിയ പരാതിയും പൂച്ചയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ പോലീസിനോപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി. കി​ണ​വ​ക്ക​ൽ മെ​ട്ട​യി​ലെ ബിന്ദു സു​നി​ലി​ന്‍റെ പൂ​ച്ച​ക്കു​ട്ടി​യാ​യ ബി​ക്കി​യാ​ണ് ര​ണ്ടു ദി​വ​സ​ത്തെ അ​ജ്ഞാ​ത വാ​സ​ത്തി​നു ശേ​ഷം സു​ര​ക്ഷി​ത​മാ​യി ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

cat-158099

പൂ​ച്ച​യാ​ണെ​ങ്കി​ലും വിഐപി റാങ്കിലാണ് ഇ​വ​ളു​ടെ സ്ഥാ​നം. പൂ​ച്ച​വ​ർ​ഗ​ത്തി​ലെ പേ​ഴ്സ്യ​ൻ ജ​നു​സി​ൽ പെ​ട്ട പൂ​ച്ച​യാ​ണി​വ​ൾ. ഇപ്പോഴത്തെ മാർക്കറ്റ് വില കാ​ൽ ല​ക്ഷ​ത്തോ​ളം വ​രും. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി മു​ത​ലാ​യി​രു​ന്നു ബി​ക്കി അ​പ്ര​ത്യ​ക്ഷ​യാ​യ​ത്. സാ​ധാ​ര​ണ വീ​ടി​നു സ​മീ​പ​ത്തെ മ​റ്റു വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ക​റ​ക്കം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.

എ​ന്നാ​ൽ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​റ​ങ്ങി തി​രി​ച്ച ബി​ക്കി വീ​ട്ടി​ലെ​ത്താ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. സ​മീ​പ​ത്തൊ​ക്കെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ർ​ക്കും വി​വ​ര​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ ബി​ന്ദു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൂ​ച്ച​യെ കാ​ണാ​താ​യ വാ​ർ​ത്ത സമൂഹമാധ്യമങ്ങളിലൂടെ പരന്നതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. ഇ​തി​നി​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​യി ന​ട​ന്നു. ഒടുവിൽ പോ​ലീ​സ് ചാലോട് പന​യ​ത്താം​ പറമ്പില്‍ നിന്ന് കണ്ടെത്തിയ പൂച്ചയെ കഴിഞ്ഞ ദിവസം രാ​ത്രി​യോ​ടെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ബി​ന്ദു​വി​ന് കൈ​മാ​റു​ക​യായി​രു​ന്നു.

English summary
Police found missing cat from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X