കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയം പറയുന്നതിനിടെ പശുവിനെ ഇകഴ്ത്തി സംസാരിച്ചു; കാഞ്ഞങ്ങാട് ബിജെപി പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പശുവിനെ താറടിച്ചു സംസാരിച്ചുവെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ പൊലിസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന്‍ എബ്രഹാമിനെതിരെയാണ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജിലെ കണ്ടത്തിന്‍കര ചന്ദ്രന്‍ എന്നയാളുടെ പരാതിലാണ് സാജനെതിരെകേസെടുത്തിരിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് അറിയിച്ചു.

<strong>''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം</strong>''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം

ഡി.വൈ.എസ്.പി സജീവിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം കവലയിലെ ഒരു പീടികയില്‍ വച്ചു രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കേസിനടസ്ഥാനമായ പരാതിയിലേക്ക് നയിച്ചത്. സാജനുമായി രാഷ്ട്രീയം പറയുന്നതിനിടെ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചതാണ് സാജനെ പ്രകോപിപ്പിച്ചത്.

Cow

പശുവിശുദ്ധ മൃഗമാണെന്നും ആരാധിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ചന്ദ്രന്റെ അഭിപ്രായം. എന്നാല്‍ ഇതിനു മറുപടിയായി പശുവിന്റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിച്ചു. ഇതോടെ ചന്ദ്രന്‍ തിളച്ചു മറിഞ്ഞു. ഇതോടെ ചര്‍ച്ച വഴിമാറുകയും കൂടിനില്‍ക്കുന്നവര്‍ ഇടപെട്ടു ഇരുവരെയും ശാന്തമാക്കുകയും ചെയ്തു. കടുത്ത ബി.ജെ.പി വിശ്വാസിയാണ് ചന്ദ്രന്‍. വഴക്കിനപ്പുറത്തേക്ക് കേസ് കൊണ്ടുപോയത് ചന്ദ്രനാണ്.

ഹിന്ദു ദൈവങ്ങളായ ശ്രീരാമനേയും ശ്രീകൃഷ്ണനും ദൈവമല്ലെന്ന് പറഞ്ഞെന്നും നിങ്ങളുടെ ഹിന്ദുത്വം ഉത്തരേന്ത്യയില്‍ മതിയെന്നും ഇവിടെ കളിച്ചാല്‍ ഒരു ഹിന്ദുവിന്റെ മക്കളേയും വെറുതെ വിടില്ലെന്നും പറഞ്ഞ് സാജന്‍ വര്‍ഗീയമായി അധിക്ഷേപിച്ചുവെന്നാണ് ചന്ദ്രന്‍ പിന്നീട് നല്‍കിയ പരാതിയില്‍ പറയുന്നത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എതിര്‍കക്ഷി ഇപ്രകാരം ചെയ്തത് എന്നും ചന്ദ്രന്‍ പരാതിയില്‍ പറയുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഡി.വൈ.എസ്.പി പരാതി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയും 153 എ വകുപ്പ് പ്രകാരം സി.ഐ, സാജനെതിരെ കേസെടുക്കുകയുമായിരുന്നു.

English summary
Police have filed a case against youth for spoke against cow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X