കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോണികുപ്പ കവര്‍ച്ച; പ്രതികളെ റിമാന്റ് ചെയ്തു, പിടിയിലായക് സ്ഥിരം കൊള്ളക്കാരെന്ന് പൊലീസ്

Google Oneindia Malayalam News

തലശേരി: കേരളത്തില്‍ നിന്നും മാക്കൂട്ടം ചുരം പാത വഴി കര്‍ണാടകയിലേക്ക് പോകുന്ന യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വീരാജ്പേട്ട ഡി.വൈ. എസ്. പി നിരഞ്ജന്‍ രാജരസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ചുരം പാതയില്‍ വെച്ചു കാര്‍ തടഞ്ഞുനിര്‍ത്തി വ്യാജ അപകടങ്ങളുണ്ടാക്കി മാരകായുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ചാണ് അന്വേഷണം. നേരത്തെ നടന്ന ചില കൊള്ളയടി കേസുകളില്‍ ഇവര്‍ പ്രതികളാണോയെന്നാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. ബെംഗളൂരുവിലേക്ക് ബിസിനസ് ആവശ്യാര്‍ത്ഥം പണവുമായി പോവുകയായിരുന്ന പാനൂര്‍ സ്വദേശി ഷിബിനെയും സംഘത്തെയുമാണ് ഇവര്‍ കൊള്ളയടിച്ചത്.

KANNUR1

ഷിബിന്‍ സഞ്ചരിച്ച കാറില്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ ബോധപൂര്‍വ്വം കൊണ്ടിടിച്ചു വഴിയരികില്‍ ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെയില്‍ ഷിബിന്റെ ഡാഷ് ബോര്‍ഡില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കൊണ്ടുപോവുകയായിരുന്ന രണ്ടരലക്ഷം രൂപ തട്ടിയെടുക്കുകയും എതിര്‍ത്തവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം രക്ഷപ്പെടുകയുമായിരുന്നു.

'മൊഴിയെടുത്ത് കഴിഞ്ഞ് സെല്‍ഫി തരുമോ എന്നായിരുന്നു വനിത പൊലീസിന്റെ ചോദ്യം'; വിജയ് ബാബു കേസിലെ നടി പറയുന്നു'മൊഴിയെടുത്ത് കഴിഞ്ഞ് സെല്‍ഫി തരുമോ എന്നായിരുന്നു വനിത പൊലീസിന്റെ ചോദ്യം'; വിജയ് ബാബു കേസിലെ നടി പറയുന്നു

ബംഗ്ളൂരില്‍ പുതുതായി തുടങ്ങുന്ന കടയ്ക്ക് അഡ്വാന്‍സ് കൊടുക്കാന്‍ പോകുന്ന വഴിയാണ് ഷിബിനും സുഹൃത്തുക്കളും കൊള്ളയ്ക്കിരയായത്. ഇവര്‍ വീരാജ്പേട്ട പൊലിസില്‍ പരാതി നല്‍കുകയും ഡി.വൈ. എസ്.പി നിരഞ്ജന്‍ദാസ് നല്‍കിയ വിവരപ്രകാരം ഹുന്‍സൂര്‍ പൊലിസ് അന്വേഷണമാരംഭിക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്നാണ് പൊലിസ് വാഹനനമ്പറും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കെഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തലശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27) ഷെറിന്‍ലാല്‍ (30), അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ലനേഷ് (40) ചാമ്പാട് സ്വദേശി അക്ഷയ് (21), മാനന്തവാടി സ്വദേശികളായ ജംഷീര്‍ (29), ജിജോ (31) പന്ന്യന്നൂര്‍ സ്വദേശി ആകാശ് (27) എന്നിവര്‍ അറസ്റ്റിലായത്.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. ഇവര്‍ കവര്‍ന്ന പണവും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

English summary
Police have intensified their probe in that robbed passengers traveling from Kerala to Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X