ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ഇരട്ടപൂട്ട്
കണ്ണൂര്‍:ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ഇരട്ടപൂട്ട്. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെയാണ് നിമിഷങ്ങള്‍ക്കുളളില്‍ പരിശോധിച്ചു പ്ണി കൊടുക്കാന്‍ പൊലിസിന്റെ പുതിയ പദ്ധതി കണ്ണൂര്‍ ജില്ലയിലും പൊലിസ് നടപ്പിലാക്കുന്നത്.
പൊലീസിന്റെ പുതിയ സംരംഭമായ 'ആല്‍കോ സ്‌കാന്‍ വാന്‍' കണ്ണൂര്‍ ജില്ലയില്‍ വിജയകരമായി പരിശോധന തുടരുകയാണ്. കണ്ണൂര്‍ റൂറല്‍ സ്റ്റേഷന്‍ പരിധിയില്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രമേശന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന

റോഡുകളില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഉള്‍പ്പടെയാണ് പരിശോധന നടത്തിവരുന്നത്. വാഹനമോടിക്കുന്നവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം ബോധവത്കരണം കൂടി നടത്തിയ ശേഷമാണ് ആല്‍ക്കോവാന്‍ പരിശോധനയില്‍ കുടുങ്ങുന്നവരെ വിട്ടയക്കുന്നത്. പഴയങ്ങാടി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് , പയ്യന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് ഇതുവരെ പരിശോധന നടന്നത്. കേരളത്തില്‍ ഉടനീളമുള്ള പദ്ധതിയുടെ ഭാഗമായി, ഓരോ ആഴ്ചയിലും ഓരോ ജില്ലയില്‍ പരിശോധന ശക്തമാക്കും. എല്ലാ സജീകരണങ്ങളോടും കൂടിയ വാനാണ് പൊലീസ് സംഘം ഇതിനായി ഉപയോഗിക്കുന്നത്.
ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ കുടുക്കുന്നതിനാണ് പൊലിസ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നത്്. മദ്യപിച്ചുവാഹനമോടിച്ചുവെന്നു സംശയിക്കുന്നവരുടെ രക്ത പരിശോധന വാഹനം പിടികൂടിയ സ്ഥലത്തു നിന്നും തന്നെ ശേഖരിക്കുകയും ഇതു ആല്‍ക്കോവാനില്‍ സജ്ജമാക്കിയ അത്യാധൂനിക ലാബില്‍ പരിശോധിക്കുകയും ചെയ്യുന്നു. പത്തുമിനിട്ടിനുളളില്‍ റിസല്‍ട്ട് ലഭിക്കുന്നതിനാല്‍ ഉടന്‍ തന്നെ പിഴയീടാക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും പൊലിസിന് ഇതുവഴി കഴിയും. സാധാരണയായി മദ്യപിച്ചു വാഹനമോടിച്ചവരെ പിടികൂടിയാല്‍ ഇവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടു പോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതിനായി മണിക്കൂറുകള്‍ ഓരോ പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരും ചെലവഴിക്കേണ്ടിവന്നിരുന്നു. മാത്രമല്ല ഡോക്ടറുടെ രക്ത പരിശോധനലഭിക്കാനും കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ഇൗ പ്രതിസന്ധികളൊക്കെ മറികടക്കാന്‍ ആല്‍ക്കോവാന്‍ പൊലിസിനെ ഏറെ സഹായിക്കുന്നുണ്ട്.












Click it and Unblock the Notifications