അങ്കണവാടി കുട്ടിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആയക്കെതിരെ പൊലിസ് കേസെടുത്തു
തലശേരി: അങ്കണവാടിയില്‍ നിന്നും വികൃതി കളിച്ച മൂന്ന് വയസുകാരനെ കെട്ടിയിട്ടു മര്‍ദ്ദിച്ചുവെന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ എടക്കാട് പൊലിസ് ജുവനൈല്‍ ആക്ടുപ്രകാരം ആയക്കെതിരെ കേസെടുത്തു. കുട്ടിയുടെ പിതാവ് തോട്ടട കിഴുന്നയിലെ അന്‍ഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. തോട്ടട കിഴുന്നപ്പാറയിലെ അങ്കണവാടി ഹെല്‍പ്പറായ എരിഞ്ഞിക്കല്‍ പാറമ്മേല്‍ ബേബിക്കെതിരെ(52)യാണ് പരാതിയില്‍ ജുവനൈല്‍ ആക്ടുപ്രകാരം പൊലിസ് കേസെടുത്തത്. കിഴുന്നപ്പാറയിലെ അന്‍ഷാദ്-ഷഹാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാലിനാണ് മര്‍ദ്ദനമേറ്റത്.

കുട്ടിയുടെദേഹത്ത് തേയ്ക്കാനായി പച്ചമുളക് കരുതിവെച്ചിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ കുട്ടികുസൃതി കാണിച്ചപ്പോള്‍ അടിച്ചിരുന്നുവെന്നു ബേബി സംഭവം നടന്ന ദിവസം തന്നെ രക്ഷിതാക്കളെ അവരുടെ വീട്ടില്‍ പോയി അറിയിച്ചിരുന്നു. അന്നു സംഭവം തീര്‍ന്നുവെങ്കിലും പ്രദേശത്ത് നല്ല സ്വാധീനമുള്ള ചില സംഘടനകളുടെ ബാഹ്യമായ ഇടപെടലോടെ വിഷയം വീണ്ടും കത്തിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലിസ് ആയക്കെതിരെ കേസെടുത്തത്.
ഈ വിഷയത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ചില കേന്ദ്രങ്ങള്‍ വ്യാപകമായ പ്രചാരണമാണ് നടത്തിയത്.കുട്ടിയെ കെട്ടിയിട്ടു മര്‍ദ്ദിച്ചു, കണ്ണില്‍ പച്ചമുളക് തേച്ചുവെന്നു തുടങ്ങിയകാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന കിഴുന്ന ഈസ്റ്റ് അംഗന്‍വാടിയലെ അധ്യാപിക അന്നേ ദിവസം കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന ഒരു ആരോഗ്യക്യാംപില്‍ പങ്കെടുക്കാനായി പോയിരുന്നു.












Click it and Unblock the Notifications