കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ലാസില്‍ കയറാതെ ചെത്തിനടക്കുന്ന ഫ്രീക്കന്‍മാരെ പൊക്കാന്‍ പൊലീസ്: പാനൂരില്‍ പോലീസ് വലവിരിക്കും!!

  • By Desk
Google Oneindia Malayalam News

പാനൂര്‍: ക്ലാസില്‍ കയറാതെ ആഡംബര ബൈക്കുകളില്‍ അതിവേഗം പറക്കുന്ന ഫ്രീക്കന്‍മാരായ വിദ്യാര്‍ഥികളോട് പാനൂരില്‍ ഇനി പോലീസിന്റെ ഉപദേശമില്ല. ഇവരെ ഗുണദോഷിച്ചു മടുത്ത പൊലിസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ക്ലാസ് മുടക്കി ബൈക്കുകളില്‍ ഊരു ചുറ്റുന്ന വിദ്യാര്‍ഥികളെയും വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് പോകാതെ ബസ്സ്റ്റാന്റുകളിലും മറ്റും കറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കെതിരേയും കര്‍ശനനടപടിയെടുക്കുമെന്ന് പാനൂര്‍ പൊലിസ് അറിയിച്ചു.

സോവിയറ്റിനൊപ്പം ചേര്‍ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചവരാണ് നിങ്ങള്‍; രാജേഷിന് മറുപടിയുമായി ചാമക്കാലസോവിയറ്റിനൊപ്പം ചേര്‍ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചവരാണ് നിങ്ങള്‍; രാജേഷിന് മറുപടിയുമായി ചാമക്കാല

പാനൂര്‍ സി.ഐ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മുങ്ങല്‍വീരന്‍മാര്‍ക്കും പൂവാലന്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി രാവിലെയും വൈകുന്നേരങ്ങളിലും ബസ് സ്റ്റാന്‍ഡിലും മറ്റും ഒരു സംഘം പൊലിസ് ഇനി മുതല്‍ ക്യാംപ് ചെയ്യും. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകേï ബസ് പലതും പോയിട്ടും സ്റ്റാന്‍ഡില്‍ അനാവശ്യമായി ചെലവഴിക്കുന്നവരെ ഉപദേശിച്ചുവിടുകയാണ് പൊലിസ്. ഇവരോട് മുതല്‍ ഉപദേശമുണ്ടാകില്ലെന്നും നടപടിയുണ്ടാകുമെന്നും പൊലിസ് അറിയിച്ചു. വീട്ടില്‍ നിന്ന് പുറപ്പെട്ട് ക്ലാസില്‍ എത്താത്ത കുട്ടികളെ കണ്ടെത്താനും പൊലിസിന് പദ്ധതിയുണ്ട്.

police-15623

ഇതിനായി അടുത്ത ദിവസം തന്നെ സ്‌കൂള്‍ മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കും. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ ബൈക്കോ കാറോ ഓടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ ഇവരുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പാനൂര്‍ മേഖലയില്‍ ലഹരിമാഫിയ ലക്ഷ്യമിടുന്നത് അടിച്ചു പൊളിച്ചു ജീവിക്കുന്ന ഇത്തരം കൗമാരക്കാരെയാണെന്ന് നേരത്തെ എക്‌സൈസ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. വീട്ടിലറിയാതെ ആഡംബര ജീവിതം നയിക്കുന്ന ഇവര്‍ ലഹരിമാഫിയയുടെ കാരിയര്‍മാരായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരംസംഭവങ്ങള്‍ മുളയിലെ നുള്ളുന്നതിനാണ് കര്‍ശനനടപടിയുമായി പാനൂര്‍ പൊലിസ് രംഗത്തെത്തിയത്.

English summary
Police hunts Freek boys roaming during class time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X