Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപുഴയില്‍ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതിയെ തിരിച്ചറിഞ്ഞു

തളിപറമ്പ് : ചെറുപുഴയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കാസര്‍കോഡ് ചിറ്റാരിക്കല്‍ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ്(45) പ്രതിയെന്ന് പോലീസ് പറഞ്ഞു. ടിപ്പര്‍ ലോറി ജീവനക്കാരനായ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്വകാര്യബസില്‍ കയറിയ യുവതിക്ക് നേരെയായിരുന്നു ഇയാൾ നഗ്നതാപ്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാന്‍ഡില്‍ നിന്നും തളിപറമ്പിലേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ വെച്ചാണ് ഇയാള്‍ യുവതിയ്ക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ബസിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാൾ യുവതിയുടെ തൊട്ടടുത്ത സീറ്റിൽ വന്ന് ഇരിക്കുകയായിരുന്നു. തുടർന്ന് നഗ്നതാ പ്രദർശനവും സ്വയംഭോഗവം നടത്തി. ഇതോടെ യുവതി ഇയാളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ യുവതി പകർത്തിയത് ഇയാൾ ആദ്യം കണ്ടിരുന്നില്ല. പിന്നീട് തിരിച്ചറിഞ്ഞതോടെ ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

 kannurn

മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസില്‍ കയറിയതെന്നും പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് താന്‍ ദൃശ്യങ്ങള്‍ പങ്കുവച്ചതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ചെറുപുഴ എസ്. ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. പ്രതി ഒളിവിലാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.

അതേസമയം സ്വകാര്യ ബസില്‍ യാത്രക്കാരിയായ യുവതി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിനായി പിങ്ക് പൊലിസ് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ പൊലിസിനെ നിയോഗിക്കാനും ജില്ലാ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+