കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സമൂഹ വ്യാപനത്തിന്റെ തോത് കൂടാൻ സാധ്യത: കണ്ണുരിൽ ട്രിപ്പിൾ ലോക്ക് ഡൗണുമായി പോലീസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ധർമടം, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ വരുംദിവസങ്ങഈ ൽ കൊ വിഡ് വൈറസ് രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇതു നേരിടുന്നതിനായി കടുത്ത മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടവും ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തിങ്കളാഴ്ച്ച വൈകുന്നേരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേർന്നു. കൂടുതൽ രോഗ ബാധിത പ്രദേശമെന്ന് കണ്ടെത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി മുൻപോട്ടു പോകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിനിടെ ചൈനയുമായുള്ള തന്ത്രപ്രധാന കാര്യം ഇന്ത്യ നിര്‍വഹിച്ചു, അതും റെക്കോർഡ് സമയത്തില്‍..!!ലോക്ക് ഡൗണിനിടെ ചൈനയുമായുള്ള തന്ത്രപ്രധാന കാര്യം ഇന്ത്യ നിര്‍വഹിച്ചു, അതും റെക്കോർഡ് സമയത്തില്‍..!!

ജില്ലാ പോലീസ് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവിന്റെ കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലയില്‍ മൂന്ന് എസ് പി മാർക്ക് ചുമതല നല്കി. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര കണ്ണൂർ ഐ.ജി നവനീത് ശർമ, തളിപറമ്പ സബ് ഡിവിഷൻ, ഓഫിസർ അരവിന്ദ് സുകുമാർ എന്നിവർക്ക് യഥാക്രമം ഇരിട്ടി സബ് ഡിവിഷൻ, തലശേരി സബ് ഡിവിഷൻഎന്നിങ്ങനെ ചുമതല കൊടുത്ത് കടുത്ത നിയന്ത്രണങ്ങൾക്കാണ് പോലീസ് ഒരുങ്ങുന്നത്.

lock-1587

പിണറായി പോലീസ് സ്‌റ്റേഷൻ പരിധിയിലെ റോഡുകൾ അടച്ചിട്ടിട്ടുണ്ട്. ധർമടം മണ്ഡലത്തിൽ കൊ വിഡ് രോഗവ്യാപനം തടയുന്നതിനായി പിണറായി പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ റോഡുകളും അടച്ചിട്ടു. മമ്പറം, പിണറായി, കാപ്പുമ്മൽ, പൂള ബസാർ, ഓലായിക്കര, ഓടക്കടവ്, മക്രേരി, പാറപ്പുറം മൂന്നു പെരിയ എന്നിവിടങ്ങളിലെ റോഡുകളാണ് അടച്ചിട്ടത്.
കൂത്തുപറമ്പ്, ധര്‍മ്മടം മണ്ഡലങ്ങളില്‍ രോഗലക്ഷണമില്ലാത്ത കൊവിഡ് 19 പോസറ്റീവ് രോഗികള്‍ കൂടുന്നത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികള്‍ ഇത്തരത്തില്‍പ്പെട്ടവരാണ്. ഗള്‍ഫില്‍ നിന്നും വന്ന കൂത്തുപറമ്പ് സ്വദേശി യാതൊരു കൊവിഡ് രോഗബാധ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. എങ്കിലും ഇയാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

പെരളശേരി സ്വദേശിനിയായ മധ്യവയസ്‌ക്കയും ഇതുപോലെ ഗള്‍ഫില്‍ നിന്നും വന്നതായിരുന്നു. 28 ദിവസം വരെ ഇവര്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കാതെയിരിക്കുകയും പിന്നീട് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഇത്തരത്തില്‍ നിരവധി രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന് ലഭിക്കുന്ന സൂചന. രോഗം പ്രകടമായി കാണിക്കുന്നവരെക്കാളും കൂടുതല്‍ അപകടകരമാണ് രോഗലക്ഷണങ്ങള്‍ പുറമേ കാണിക്കാത്തവര്‍. ഇവരാണ് കൂടുതല്‍ രോഗം പരത്തുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

English summary
Police implement tirpple lockdown in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X