Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ചാണ്ടി ഷമീമിനെതിരെ പോലീസ് കാപ്പചുമത്തി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ പൊലിസ് നടപടി കര്‍ശനമാക്കുന്നു. വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് കടത്ത്, ഗുണ്ടായിസം എന്നിവയുള്‍പ്പെടെയുളള നിരവധി കേസുകളില്‍ പ്രതിയായ ചിറക്കല്‍ വിവേകാനന്ദ റോഡിലെ വിവി ഷമീമെന്ന ചാണ്ടി ഷമീമിനെതിരെ(42)യും കാപ്പ ചുമത്തി.

കണ്ണൂര്‍ ടൗണ്‍,മയ്യില്‍, പഴയങ്ങാടി എന്നീ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയായ ഷമീം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളെ വളപട്ടണം പൊലിസ് ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റു ചെയ്തത്. പഴയങ്ങാടി പൊലിസ് സ്റ്റേന്‍ കോംപൗണ്ടില്‍ പൊലിസ് വാഹനങ്ങള്‍ക്ക് തീയിട്ടതിനാണ് ചാണ്ടി ഷമീം ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതിനായിരുന്നു പഴയങ്ങാടി പൊലിസ് സ്റ്റേഷനിലെത്തിയ ചാണ്ടി ഷമീം പ്രകോപിതനായത്.

shameem-kaapa

ഇതിനു ശേഷം അന്നേ ദിവസം രാത്രിയാണ് ഇയാള്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പെട്രോള്‍ ഉപയോഗിച്ചു തീകൊളുത്തിയത്. പൊലിസ് മണല്‍കടത്ത്, മദ്യ,ലഹരിക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പിടികൂടിയ വാഹനങ്ങളാണ് അഗ്നിക്കിരയായത്. കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ല കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരമാണ് ഷമീമിനെ കാപ്പചുമത്തി അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ചിറക്കല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ നേതാക്കളിലൊരാളാണ് ഷമീം. കേരളത്തിനകത്തും പുറത്തും ഇയാള്‍ക്ക് വിപുലമായ ബന്ധങ്ങളുണ്ടെന്നു പൊലിസ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വരികയാണ്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കാപ്പ ചുമത്തുന്നതില്‍ ഭരിക്കുന്ന പാര്‍ട്ടിയായ സി.പി. എം ഉള്‍പ്പെടെയുളളവര്‍ രംഗത്തുവന്നിരുന്നു. പാനൂര്‍ മേലെചമ്പാട് സിപിഎം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു ഒരുമാസം മുന്‍പ് സിപിഎം അനുഭാവികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മേലെചമ്പാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സ്ത്രീകളെയടക്കം ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം മുന്‍ സൈബര്‍പോരാളി ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പൊലിസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്ന ആകാശ് തില്ലങ്കേരി നല്‍കിയ വിടുതല്‍ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+