മാവോയിസ്റ്റുകള്‍ വെടിവച്ചത് തണ്ടര്‍ബോള്‍ട്ടെന്ന സംശയത്തിലാണെന്ന് പോലീസ്, യുഎപിഎ ചുമത്തി
ഇരിട്ടി: ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റ് സംഘം വെടിവെച്ച സംഭവത്തില്‍ പൊലിസ് യുഎപിഎ ചുമത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി. തണ്ടര്ബോള്ട്ടാണെന്ന് തെറ്റിദ്ധരിച്ചാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തണ്ടര്‍ ബോട്ടിന്റെതിനോട് സാമ്യമുളള യൂനിഫോമായിരുന്നു വനംവകുപ്പ് വാച്ചര്‍മാര്‍ ധരിച്ചിരുന്നത്. ഇതുമൂലം തങ്ങളെ പിടികൂടാനെത്തിയ തണ്ടര്ബോള്ട്ടാണെന്നു തെറ്റിദ്ധരിച്ചാണ് മാവോയിസ്റ്റുകള്‍ വെടിവെച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ആറളം വന്യജീവി സങ്കേതത്തിനുളളിലെ താല്‍ക്കാലിക വാച്ചര്‍മാരായ എബിന്(26) സിജോ(28) ബോബസ്(25) എന്നിവര്‍ക്കു നേരെയാണ് അഞ്ചംഗ മാവോയിസ്റ്റു സംഘം ഏഴുതവണ വെടിവെച്ചത്. വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും മാവോയിസ്റ്റുകളില്‍ നിന്നും രക്ഷപ്പെടാനുളള ശ്രമത്തിനിടെ മൂന്നു പേര്‍ക്കും പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത സംഭവത്തില്‍ മാവോയിസ്റ്റുകളുടെ പേരില്‍ യുഎപിഎ കുറ്റം ചുമത്തി ആറളം പൊലിസ് കേസെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഒന്നാംപ്രതിയാക്കി അഞ്ചംഗസംഘത്തിനെതിരെയാണ് ആറളം പൊലിസ് കേസെടുത്തത്.

വനംവകുപ്പിന്റെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും അമ്പലപാറയിലുളള ക്യാംപ് ഷെഡിലേക്ക് പോവുകയായിരുന്നു വനപാലകസംഘം. ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുളള ചാവച്ചിയിലെ ക്യാംപ് ഷെഡും കടന്ന് നൂറുമീറ്റര്‍ അകലെ കുടകന്‍ പുഴയോരത്തുവെച്ച് വനപാലക സംഘം മാവോയിസ്റ്റുകളുടെ മുന്‍പില്‍പ്പെട്ടത്. പുതുതായി നിയമിതരായ ഇവര്‍ തണ്ടര്‍ ബോള്ട്ടിന്റെതു പോലെയുളള യൂനിഫോം ധരിച്ചതു കൊണ്ടു ഇവരെ കണ്ടയുടനെ അഞ്ചംഗമാവോവാദി സംഘത്തിലെ ആയുധധാരികളായ രണ്ടു പേര് തോക്കുചൂണ്ടി. ഇതോടെ കൈയ്യിലുളള അരിയും ക്യാംപിങ് സാമഗ്രികളും ഉപേക്ഷിച്ചു വാച്ചര്‍മാര്‍ തിരിച്ചോടുകയായിരുന്നു. ഇവര്‍ക്ക് നേരെയും ആകാശത്തേക്കും മാവോയിസ്റ്റുകള്‍ ഏഴുറൗണ്ട് വെടിവച്ചതായാണ് മൊഴി നല്‍കിയിട്ടുളളത്.
സംഭവത്തിനു ശേഷം വാച്ചര്‍മാര്‍ മൂന്നുകിലോ മീറ്റര്‍ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി സഹപ്രവര്‍ത്തകരോട് വിവരം പറയുമ്പോഴാണ് സംഭവം അധികൃതര്‍ പറയുന്നത്. ഉടന്‍ തന്നെ ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് ജി.പ്രദീപ്, അരീക്കടവ് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പ്രദീപന് കാരായി എന്നിവര്‍ സ്ഥലത്ത് എത്തുകയും നരിക്കടവില്‍ നിന്ന് വാച്ചര്‍മാരെ ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ്് കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ്.പി എം. ഹേമലത, കണ്ണൂര്‍ ഫ്ളിയംഗ് സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ.രാമന് എന്നിവര്‍ വാച്ചര്‍മാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പ് രാമച്ചിയിലെ സണ്ണിയെന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഘം തന്നെയാണ് വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം കഴിഞ്ഞ ദിവസം ഇവിടെ ക്യാംപ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണ്.വരുംദിവസങ്ങളില്‍ ഡ്രോണും ഹെലിക്കോപ്റ്ററും അടക്കമുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള ഹൈടെക് തെരച്ചിലിനും ലക്ഷ്യമിടുന്നുണ്ട്.
വയനാട് കാടുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണുര്‍ ജില്ലയിലെ പല ഭാഗങ്ങളിലും 2015 മുതല്‍ തന്നെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. എന്നിരുന്നാലും ഇത് ആദ്യമായിട്ടാണ് ജില്ലയില്‍ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുന്ന സംഭവമുണ്ടാകുന്നത്. പലസമയങ്ങളിലും രാമച്ചിയിലും കേളകത്തും അമ്പായത്തോടുമടക്കമുള്ള പ്രദേശങ്ങളില്‍ എത്താറുണ്ട്. ഇത്തരത്തില്‍ എത്തുന്ന മാവോയിസ്റ്റുകള്‍ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യാറുണ്ട്.
കൂടാതെ ആയുധമേന്തിയുള്ള പ്രകടനങ്ങളും ലഘുലേഖ വിതരണവും ഇവര്‍ നടത്താറുണ്ട്. ആറളം ഫാം തൊഴിലാളികള്‍ക്ക് ശമ്പളകുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ടും വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെയും ഇവര്‍ അമ്പായത്തോടില്‍ ആയുധമേന്തി പ്രകടനം നടത്തിയിരുന്നു.വയനാട്, കണ്ണൂര്‍ ജില്ലകളിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടിവരുന്നതായി നേരത്തെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ ആറു പൊലിസ് സ്റ്റേഷനുകളും മാവോയിസ്റ്റ് ഭീഷണിയിലാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications