പയ്യന്നൂരിലെ യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പയ്യന്നൂർ :കണ്ണൂർ ജില്ലയെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തിലെ പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. പയ്യന്നൂർ അന്നൂർ കൊര വയലിൽ യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നിൽ അതിക്രൂരമായ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുകൾ രംഗത്തെത്തിയിരുന്നു.
കൊല്ലപ്പെട്ട മാതമംഗലം കൊയിപ്രയിലെ അനിലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ അനീഷാണ് രംഗത്തുവന്നത്. അനിലയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു വെന്നും സംഭവത്തെകുറിച്ചു പോലീസ് സമഗ്രമായി അന്വേഷിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു. സുദർശൻ പ്രസാദും അനിലയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ഒഴിവായെങ്കിലും വീണ്ടും തുടരുകയായിരുന്നു. അനിലയെ സുദശൻ പ്രസാദ് ബൈക്കിൽ കൊണ്ടു വരികയായിരുന്നുവെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.സംഭവം നടന്ന സ്ഥലത്തു നിന്നും 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. വിനോദയാത്രകഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു വിനോദയാത്രപോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ബെറ്റിയും കുടുംബവും ഏൽപ്പിച്ചത്. സുദര്‍ശൻ പ്രസാദിനെയാണ് മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. അനിലയുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെത്ത ആരോപണം നിലനിൽക്കവെ പോസ്റ്റു മോർട്ടം റിപ്പോർട്ടിനായി കാത്തു നിൽക്കുകയാണ് പോലീസ്.
യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റു മോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Click it and Unblock the Notifications