കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അജ്ഞാതന്റെ ഫോണ്‍ വിളി കുടുംബത്തിന്റെ സമാധാനം കെടുത്തുന്നു: പൊലീസ് അന്വേഷണമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വിദേശരാജ്യത്തുനിന്നും വരുന്ന അജ്ഞാതന്റെഫോണ്‍ വിളികാരണം ഒരുകുടുംബം തീതിന്നുന്നു.പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ വീട്ടമ്മയും മക്കളും. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ശാരദയും മക്കളുമാണ് അജ്ഞാന്റെ ഫോണ്‍ വിളി കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. എല്ലാ ദിവസവും ഫോണ്‍ വിളിച്ച് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതില്‍ പയ്യന്നൂര്‍ പൊലീസില്‍ ശാരദയുടെ മകന്‍ അനില്‍കുമാര്‍ പാരാതി നല്‍കിയിരിക്കുകയാണ്.

ആ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കണം, മോദി നാട് നശിപ്പിച്ചു, തുറന്നടിച്ച് മുന്‍ കേന്ദ്ര മന്ത്രിആ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കണം, മോദി നാട് നശിപ്പിച്ചു, തുറന്നടിച്ച് മുന്‍ കേന്ദ്ര മന്ത്രി

ഇവരുടെ വീട്ടിലെ ലാന്‍ഡ് ലൈനിലേക്ക് വിളിച്ച് വീട്ടമ്മയില്‍ നിന്നും കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ശാരദയുടെ വിദേശത്തുള്ള മകനെ കടന്നല്‍ കുത്തി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നും പറഞ്ഞ് ഫോണ്‍ സംഭാഷണം നിര്‍ത്തുകയുമായിരുന്നു. മക്കളുടെയും പേര മക്കളുടെയും മൊബൈല്‍ ഫോണിലേക്ക് വിളിച്ച് അശ്ലീലകരമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നതായി അനില്‍ കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

surat-15618777

+ 21342752342, +3444 നമ്പറുകളിലായിരുന്നു ഫോണ്‍ കോളുകള്‍ വന്നിരുന്നത്. പൊലിസ് ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ അല്‍ജീരിയ, ഇന്തോനേഷ്യ രാജ്യങ്ങളില്‍ നിന്നാണ് ഫോണ്‍ കോളുകളെന്ന് കണ്ടെത്തി.എന്നാല്‍ ഇന്റര്‍നെറ്റ് കോളുകളായതിനാല്‍ ഏറെ ശ്രമകരമായിരിക്കും ഫോണ്‍ വിളിയുടെ യഥാര്‍ത്ഥ സൂത്രധാരെന കണ്ടെത്താനാണെന്നാണ് പൊലിസ് പറയുന്നത്. സൈബര്‍ സെല്‍ കോളുകള്‍ നിരീക്ഷിച്ചുവരികയാണ്.

English summary
Police investigation on Phone call threat in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X