• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോട്ടോർ വാഹന വകുപ്പ് ഖജനാവ് നിറക്കാൻ വാഹന ഉടമകളെ പിഴിയുന്നുവെന്ന് ശബ്ദ സന്ദേശം: സൈബർ പോലീസ് അന്വേഷണം

  • By Desk

തലശേരി: സോഷ്യൽ മീഡിയയിലൂടെ മോട്ടോർ വാഹന വകുപ്പിനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നി​സാ​ര കുറ്റങ്ങൾക്ക് പോ​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​തി​നാ​യി​ര​ങ്ങ​ൾ വ​രെ പി​ഴ ഈ​ടാ​ക്കി വാ​ഹ​ന ഉ​ട​മ​ക​ളെ പി​ഴി​യു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ ഖ​ജ​നാ​വ് നി​റ​യ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നും പ​റ​ഞ്ഞ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന പോ​സ്റ്റി​നെ​തി​രേയാണ് മോട്ടോർ വാ​ഹ​ന വ​കു​പ്പ് നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നത്. ഇ​തു സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തിയും ന​ൽ​കിയിട്ടുണ്ട്.

കണ്ണുരിൽ കൊവിഡ് കേസുകൾ അഞ്ഞൂറിന് മുകളിൽ:32 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്!!

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​ശോ​ധ​ന വാ​ഹ​ന​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ​ൻ തു​ക ഈ​ടാ​ക്കു​ന്ന​താ​യു​ള്ള വ്യാ​ജ സ​ന്ദേ​ശം സോഷ്യൽ മീഡിയയിൽപ്ര​ച​രി​ക്കു​ന്ന​ത്. സർക്കാർ ഖ​ജ​നാ​വ് നി​റ​ക്കുന്നതിന്റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് പി​ഴ ഈ​ടാ​ക്കാ​ൻ നി​ർ​ദേ​ശ​മെ​ന്നും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. പി​ഴ​യു​ടെ 30 ശ​ത​മാ​നം ഉ​ദ്യോ​ഗ​സ​ഥ​ർ​ക്കും 70 ശ​ത​മാ​നം സ​ർ​ക്കാ​രി​നു​മാ​ണെ​ന്ന രീ​തി​യി​ലാ​ണ് സ​ന്ദേ​ശം.

എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യും അ​തി​ന​നു​സ​രി​ച്ചു​ള്ള പി​ഴ​യും മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്നു​ള്ളൂ​വെ​ന്നും ജോ​യി​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ​ൻ പു​ത്ത​ല​ത്ത് വ്യക്തമാക്കി. ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​തു പോ​ലെ ഗി​യ​ർ നോ​ബ് മാ​റ്റി​യി​ടു​ന്ന​തി​നും, വാ​ഹ​ന​ത്തി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച​തി​നും സാ​ധാ​ര​ണ അ​ലോ​യ് വീ​ലു​ക​ൾ സ്ഥാ​പി​ച്ച​തി​നും വാ​ഹ​ന​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച​തി​നും ആ​ന്‍റി​ന ഘ​ടി​പ്പി​ച്ച​തി​നൊ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ഴ ഈ​ടാ​ക്കു​ന്നി​ല്ല.

എ​ന്നാ​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യ രീ​തി​യി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കും. ഇ​ത്ത​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ ഒ​രു വാ​ഹ​ന​ത്തി​നെ​തി​രേ ഏ​താ​നും മാ​സം മു​ന്പ് 40,000 രൂ​പ പി​ഴ വി​ളി​ച്ചി​രു​ന്നു. നേ​ര​ത്തെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ര​സീ​ത് എ​ഴു​തി ന​ൽ​കു​ന്ന​തി​നു പ​ക​രം ഇ​പ്പോ​ൾ ഇ-​പോ​സ് മെ​ഷീ​നി​ലൂ​ടെ ര​സീ​ത് ന​ൽ​കു​ക​യാ​ണ്.

ഇ​തു പോ​ലും തെ​റ്റാ​യ രീ​തി​യി​ൽ വ​ലി​യ പി​ഴ ഈ​ടാ​ക്കു​ന്നു​ള്ള സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ ചി​ല കേ​ന്ദ്ര​ങ്ങ​ൾ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ് പു​ത്ത​ല​ത്ത് പ​റ​ഞ്ഞു. കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശബ്ദ സന്ദേശമെന്ന വ്യാജേനെ വാഹന ഉടമകളെ നിസാര കുറ്റത്തിന് പോലും വൻതുക ഈടാക്കി പിഴിയണമെന്ന രീതിയിൽ വ്യാജ സന്ദേശം പ്രചരിച്ചത് ഇതിന്റെ ഉറവിടം വ്യക്തമാകുന്നതിനായി സൈബർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മെസേജ് പ്രചരിപ്പിച്ച വാട്സ് ആപ്പ് അഡ്മിൻമാരെയും ഈ മെസെജ് മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച വരെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

English summary
Police investigation over fake news about Motor vehicle department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X