കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിലാത്തറ വോട്ട് വിവാദം: ഷാലറ്റിന്റെ വീടിനു നേരെ ബോംബേറ്, പോലീസ് അന്വേഷണമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞദിവസം റീപോളിങ് നടന്ന പിലാത്തറയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും ബൂത്തില്‍ സിപിഎം പ്രവര്‍ത്തകരുമായി സ്വന്തം വോട്ടുചെയ്യാനായി തര്‍ക്കിച്ച ഷാലെറ്റെന്ന യുവതിയുടെയും വീടിനു നേരെ ബോംബെറിഞ്ഞു. ഏപ്രില്‍ 23ന് തന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വോട്ട് നിഷേധിക്കപ്പെട്ട ഷാലറ്റ് റീപോളിങില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ആരു ജയിക്കുമെന്ന ആകാംക്ഷയില്‍ തൃശൂര്‍: സുരേഷ്‌ഗോപിയുടെ വരവ് മുന്നണികളുടെയും വോട്ടുകള്‍ വിഭജിച്ചെന്ന്ആരു ജയിക്കുമെന്ന ആകാംക്ഷയില്‍ തൃശൂര്‍: സുരേഷ്‌ഗോപിയുടെ വരവ് മുന്നണികളുടെയും വോട്ടുകള്‍ വിഭജിച്ചെന്ന്

കഴിഞ്ഞ ദിവസം റീപോളിങിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഷാലറ്റുമായി ബൂത്തില്‍ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ഇവരുടെ പിലാത്തറയിലുള്ള വീടിനുനേരേ ബോംബേറുണ്ടായത്. പിലാത്തറ യുഡി എഫ് പത്തൊമ്പതാംനമ്പര്‍ ബൂത്ത് ഏജന്റായിരുന്നു വിടിവി പത്മനാഭന്‍. രാത്രി 12 ഓടെയായിരുന്നു പത്മനാഭന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്.

shallot-15584

ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് പറ്റി. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും ബൈക്കില്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്നു യുഡിഎഫ് ആരോപിച്ചു.

ഇതിനിടെ ബൂത്തില്‍ വെച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു ആരോപിച്ചു യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. അതേ സമയം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വ്യവസായ വകുപ്പ് ജീവനക്കാരനായ തളിപ്പറമ്പ് നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംങ്ങ് ഓഫീസറെ സ്വവസതിയിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ യുഡിഎഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി 166 നമ്പര്‍ ബൂത്തില്‍ റീ പോളിംങ്ങ് നടക്കുന്നതിന്റെ തലേന്ന് അസിസ്റ്റന്റ് റിട്ടേണിംങ്ങ് ഓഫീസറെ വീട്ടിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

English summary
Police investigation started on bomb attack against Shallot's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X