പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ കലക്ടറ്റേറ്റ് മാർച്ച് തടഞ്ഞ പൊലീസുകാരനും കൊവിഡ്
കണ്ണൂർ: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ കളക്ടറേറ്റിലേക്ക് നടത്തിയ സമരത്തെ നേരിട്ട പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടൗൺ സ്റ്റേഷനിലെ 10 പോലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ യുവജന സംഘടനകൾ ശക്തമായ സമരത്തിലാണ്. മിക്ക സമരങ്ങളും പോലീസുമായി ഉന്തും തള്ളും നടന്നിട്ടുണ്ട്.
സമരങ്ങളെ നേരിടാൻ എത്തിയ പോലീസുകാരന് കോവിഡ് ബാധിച്ചതോടെ സമരത്തിന് എത്തിയവരും ആശങ്കയിലാണ്. അതേ സമയം കണ്ണൂർ ടൗൺ സ്റ്റേഷനിൽ അമിത ജോലിഭാരം കൊണ്ട് പോലീസുകാർ വീർപ്പുമുട്ടുകയാണ്. ആവശ്യത്തിന് വിശ്രമം പോലും ലഭിക്കുന്നില്ലെന്ന് പോലീസുകാർ പരാതിപ്പെടുന്നു. ഇതിനിടയിലാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് 10 പേർ ക്വാറന്റൈനിൽ പോയത്. പലരും ടൗൺ സ്റ്റേഷനിൽ നിന്നും മാറ്റം വാങ്ങി മറ്റു സ്റ്റേഷനിൽ ജോലി ചെയ്യാൻ ശ്രമം നടത്തുന്നുണ്ട്.

ദിവസേനയുള്ള ജോലിക്ക് പുറമെ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന നിരന്തരം സമരങ്ങളും കോവിഡ് ഡ്യൂട്ടിയും അധികമായി വന്നതോടെയാണ് പോലീസുകാർ പ്രതിസന്ധിയിലായത്. പലരും കുടുംബങ്ങളെ വീടുകളിലേക്ക് അയച്ച് ക്വാർട്ടേഴ്സിൽ കഴിയുകയാണ്. ഇതിനിടയിൽ യുവജന സംഘടനകൾ പ്രതിഷേധം കനപ്പിച്ചതോടെ കോവിസ് സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതിയും നിലവിലുണ്ട്. കൊ വിഡ് സ്ഥിരീകരിച്ചതിനാൽ. സ്റ്റേഷൻ അണുവിമുക്തമാക്കി. കൊ വിഡ് രൂക്ഷമായതോടെ ആരോഗ്യ പ്രവർത്തകരും അരക്ഷിതാവസ്ഥയിലാണ്.
ദിവസങ്ങൾക്കു മുൻപ് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരൻ കൊ വിഡ് ബാധിച്ചു മരിച്ചിരുന്നു. പയ്യന്നൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. പ്രതിദിനം കൊ വിഡ് കേസുകൾ 200 കടന്നിരിക്കെ കണ്ണുരിലെ മിക്ക സ്ഥലങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കണിച്ചാര്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഈ മാസം 20 വരെ അടച്ചിടാന്‍ സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനിച്ചിട്ടുണ്ട്.
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മറ്റ് രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ നിന്നും കണിച്ചാര്‍ പഞ്ചായത്തിലേക്ക് ആളുകള്‍ സാധനം വാങ്ങുന്നതിനും മറ്റും എത്തുന്ന സാഹചര്യവും കണക്കിലെടുത്താണ് പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി വ്യാഴാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. യോഗത്തില്‍ കണിച്ചാര്‍ പഞ്ചായത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഈ മാസം 20 വരെ അടച്ചിടാനാണ് തീരുമാനം എടുത്തിട്ടുള്ളത്. മെഡിക്കല്‍ ഷോപ്പുകള്‍, പാല് വിതരണ സംവിധാനം ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടാനും യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം വരെ 17 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേർ പേര് ആശുപത്രിയിലും 11 പേര് വീടുകളിലും ചികിത്സയിലാണെന്നും മെഡിക്കല്‍ ഓഫീസര്‍ എ. സദാനന്ദന് യോഗത്തില്‍ അറിയിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ ഓട്ടോ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനും സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടാനും തീരുമാനിച്ചു. യോഗത്തില്‍ കേളകം എസ്.ഐ കൃഷ്ണന്, കണിച്ചാര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സദാനന്ദന്, പഞ്ചായത്ത് അംഗങ്ങളായ വിനോയി ജോര്‍ജ്, പ്രിന്‍സി ജോബി, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ മത്തായി മൂലേച്ചാലില്‍, എം.വി നാരായണന്, കെ.പി ശശികുമാര്‍, സി.ടി ജോയി, സിബി മേച്ചേരി, വില്ലേജ് ഓഫീസ് പ്രതിനിധി സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications