• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ കലക്ടറ്റേറ്റ് മാർച്ച് തടഞ്ഞ പൊലീസുകാരനും കൊവിഡ്

  • By Desk

ക​ണ്ണൂ​ർ: മന്ത്രി കെടി ജലീലിന്റെ രാജി ആ​വ​ശ്യ​പ്പെ​ട്ട് പ്രതിപക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ സ​മ​ര​ത്തെ നേ​രി​ട്ട പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ടൗ​ൺ സ്റ്റേ​ഷ​നി​ലെ 10 പോ​ലീ​സു​കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മ​ന്ത്രി​മാ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ സ​മ​ര​ത്തി​ലാ​ണ്. മി​ക്ക സ​മ​ര​ങ്ങ​ളും പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും ന​ട​ന്നി​ട്ടു​ണ്ട്.

ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ, നോട്ടീസ് പുറത്ത്, വെട്ടിലായി പ്രതിപക്ഷം!

സ​മ​ര​ങ്ങ​ളെ നേ​രി​ടാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ സ​മ​ര​ത്തി​ന് എ​ത്തി​യ​വ​രും ആ​ശ​ങ്ക​യി​ലാ​ണ്. അ​തേ സ​മ​യം ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ അ​മി​ത ജോ​ലി​ഭാ​രം കൊ​ണ്ട് പോ​ലീ​സു​കാ​ർ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് 10 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​ത്. പ​ല​രും ടൗ​ൺ സ്റ്റേ​ഷ​നി​ൽ നി​ന്നും മാ​റ്റം വാ​ങ്ങി മ​റ്റു സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.

ദി​വ​സേ​ന​യു​ള്ള ജോ​ലി​ക്ക് പു​റ​മെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന നി​ര​ന്ത​രം സ​മ​ര​ങ്ങ​ളും കോ​വി​ഡ് ഡ്യൂ​ട്ടി​യും അ​ധി​ക​മാ​യി വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സു​കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പ​ല​രും കു​ടും​ബ​ങ്ങ​ളെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച് ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം ക​ന​പ്പി​ച്ച​തോ​ടെ കോ​വി​സ് സു​ര​ക്ഷ​യി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന സ്ഥി​തി​യും നി​ല​വി​ലു​ണ്ട്. കൊ വിഡ് സ്ഥിരീകരിച്ചതിനാൽ. സ്റ്റേഷൻ അണുവിമുക്തമാക്കി. കൊ വിഡ് രൂക്ഷമായതോടെ ആരോഗ്യ പ്രവർത്തകരും അരക്ഷിതാവസ്ഥയിലാണ്.

ദിവസങ്ങൾക്കു മുൻപ് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരൻ കൊ വിഡ് ബാധിച്ചു മരിച്ചിരുന്നു. പയ്യന്നൂർ സ്വദേശിയായ യുവാവാണ് മരിച്ചത്. പ്രതിദിനം കൊ വിഡ് കേസുകൾ 200 കടന്നിരിക്കെ കണ്ണുരിലെ മിക്ക സ്ഥലങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കണിച്ചാര്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഈ മാസം 20 വരെ അടച്ചിടാന്‍ സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനിച്ചിട്ടുണ്ട്.

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മറ്റ് രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ നിന്നും കണിച്ചാര്‍ പഞ്ചായത്തിലേക്ക് ആളുകള്‍ സാധനം വാങ്ങുന്നതിനും മറ്റും എത്തുന്ന സാഹചര്യവും കണക്കിലെടുത്താണ് പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി വ്യാഴാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. യോഗത്തില്‍ കണിച്ചാര്‍ പഞ്ചായത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഈ മാസം 20 വരെ അടച്ചിടാനാണ് തീരുമാനം എടുത്തിട്ടുള്ളത്. മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ വിതരണ സംവിധാനം ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിടാനും യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസം വരെ 17 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേർ പേര്‍ ആശുപത്രിയിലും 11 പേര്‍ വീടുകളിലും ചികിത്സയിലാണെന്നും മെഡിക്കല്‍ ഓഫീസര്‍ എ. സദാനന്ദന്‍ യോഗത്തില്‍ അറിയിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ ഓട്ടോ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനും സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടാനും തീരുമാനിച്ചു. യോഗത്തില്‍ കേളകം എസ്.ഐ കൃഷ്ണന്‍, കണിച്ചാര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സദാനന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ വിനോയി ജോര്‍ജ്, പ്രിന്‍സി ജോബി, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ മത്തായി മൂലേച്ചാലില്‍, എം.വി നാരായണന്‍, കെ.പി ശശികുമാര്‍, സി.ടി ജോയി, സിബി മേച്ചേരി, വില്ലേജ് ഓഫീസ് പ്രതിനിധി സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Police officer tests Coronavirus positive in Kannur after Collectorate march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X