കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ പത്തു ദിവസത്തിന് ശേഷം വീണ്ടും കൊവിഡ്: രോഗം കേളകം സ്വദേശിയായ പോലീസുകാരന്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പത്തു ദിവസത്തിനു ശേഷം കണ്ണൂര്‍ ജില്ലക്കാരനായ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതു .നിലവിലുള്ള രോഗ രഹിത സാഹചര്യം തുടർച്ചയായി 18 ദിവസം തുടർന്നാൽ കണ്ണൂർ ഓറഞ്ച് സോണായി തുടരാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഇതിനിടെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്.

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം

വയനാട്ടിൽ ജോലിചെയ്ത് വരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കണ്ണൂരിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 42കാരനായ ഇദ്ദേഹം വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. കേളകം സ്വദേശിയാണ്. ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയുണ്ടായത്. ഈ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്ന വ്യക്തി ഈ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇയാള്‍ക്ക് മെയ് 10 ന് കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു.

 corona654

കണ്ണൂർ ജില്ലയിലെ വിവിധ കൊ വിഡ് സെന്ററുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നത് 618 പേരാണ്. ഹോം ക്വാറന്റൈനില്‍ 1410 പേര്‍ നിരീക്ഷണത്തിലുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ആദ്യ വാരത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ സര്‍ക്കാര്‍ ഒരുക്കിയ കൊ വിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 618 പേരാണ്. ഇതില്‍ 191 പേര്‍ ഗള്‍ഫ് പ്രവാസികളും 427 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്.

വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയര്‍ ഉള്ളതു കാരണം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കൊറോണ കെയര്‍ സെന്ററുകളിലാണ് കഴിയുന്നത്.

പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 1275 പേരും ഉള്‍പ്പെടെ ആകെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമായാണ് തിരികെയെത്തിയ പ്രവാസികള്‍ നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള കെയര്‍ സെന്ററുകളിലുമാണുള്ളത്.

കൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷംകൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷം

കൊറോണ കെയര്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുന്നത് അതത് തദ്ദേശസ്ഥാപനങ്ങളാണ്. അവര്‍ക്ക് വേണ്ട ഭക്ഷണം ഇവര്‍ എത്തിച്ചു നല്‍കും. താമസിക്കുന്ന മുറി അവര്‍ സ്വയം വൃത്തിയാക്കണം. അതിനു വേണ്ട സാധനങ്ങള്‍ മുറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. താമസ സ്ഥലത്തെ വരാന്തയും പരിസരവും ശുചീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. പോലീസിന്റെ നിരീക്ഷണവും കൊറോണ കെയര്‍ സെന്ററുകളില്‍ ഉറപ്പാക്കുന്നുണ്ട്.

English summary
Police officer tests coronavirus positve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X