Get Updates
Get notified of breaking news, exclusive insights, and must-see stories!

കമിതാക്കളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പോലീസുകാരന് സ്ഥലം മാറ്റം

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ സന്ദര്‍ശത്തിനെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി 3000 രൂപ വീട്ടില്‍ അറിയിക്കാതിരിക്കണമെങ്കില്‍ തരണമെന്ന് ആവശ്യപ്പെട്ട പൊലിസുകാരനെ സ്ഥലം മാറ്റി. വര്‍ഷങ്ങളായി കണ്ണൂര്‍ സെന്റ് എയ്ഞ്ചലോ കോട്ടയില്‍ ടൂറിസം പൊലി സായി ജോലി ചെയ്തു വന്നിരുന്ന തലശേരി മുഴപ്പിലങ്ങാട് സ്വദേശി പ്രവീഷിനെയാണ് ജില്ലാ സിറ്റി പൊലിസ് ആസ്ഥാനത്തേക്ക് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ ഉത്തരവ് പ്രകാരം സ്ഥലം മാറ്റിയത്.

പോലീസുകാരന്‍ കമിതാക്കളില്‍ നിന്നും ഗൂഗിള്‍ പേയായി പണം ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സ്ഥലംമാറ്റത്തിനുള്ള ഉത്തരവിറങ്ങിയത്. രണ്ടാഴ്ച്ച മുന്‍പ് കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കാനെത്തിയ കണ്ണൂരില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശികളായ കമിതാക്കള്‍ക്കാണ് പൊലിസുകാരനില്‍ നിന്നും ദുരനുഭവമുണ്ടായത് കമിതാക്കളെ സമീപിച്ച പൊലിസുകാരന്‍ ഇവിടെ നിങ്ങളുടെ ചുറ്റിക്കളി പറ്റില്ലെന്നും സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.

kerala-police

ഈ കാര്യംവീട്ടില്‍ അറിയിക്കാതിരിക്കണമെങ്കില്‍ മൂവായിരം രൂപ കൈക്കൂലിയായി തരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ച കമിതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചത്. നേരത്തെ ഇത്തരത്തില്‍ തനിക്കും പൊലിസുകാരനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയായ യുവാവും ഇതിനു പിന്നാലെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം ശക്തമാക്കിയത്. വകുപ്പുതല അന്വേഷണത്തില്‍ കമിതാക്കളുമായി പൊലിസുകാരന്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചതിന്റെയും ഓണ്‍ലൈന്‍ വഴി പണം അയക്കാനാവശ്യപ്പെട്ടതിന്റെയും ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിനെത്തുന്ന കണ്ണൂര്‍ കോട്ടയില്‍ സുരക്ഷ ഒരുക്കേണ്ട പൊലിസുകാരനില്‍ നിന്നുണ്ടായ ദുരനുഭവം പരാതിയായി മാറിയത് ജില്ലയിലെ പൊലിസ് സേനയ്ക്കു തന്നെ മാനക്കേടുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+