ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പോലീസ് ഹർജി: 24 ന് വിധി പറയും
തലശേരി: വ്ളോഗർമാരായ ഇ-ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് നൽകിയ ഹരജിയിൽ വാദം കേട്ടതിൻ്റെ വിധി 24 ന് പ്രഖ്യാപിക്കും. തലശേരി സെഷൻസ് കോടതിയാണ് പൊലിസ് സമർപ്പിച്ച വാദത്തിൽ വിധി പറയുക ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും വ്ളോഗർ സഹോദരങ്ങൾക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
കണ്ണൂർആർടി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ച ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാൻ കണ്ണൂർ ടൗൺ പോലീസ് അഡ്വ.ബിപി ശശീന്ദ്രൻ മുഖേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഇരിട്ടി കിളിയന്തറ
സ്വദേശികളായ എബിനും ലിബിനും ഉപാധികളോടെ കണ്ണൂർ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് പൊലിസ് ഹരജി നൽകിയിട്ടുള്ളത്.പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, 7500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കൂടാതെ നവമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത ഇവർ കുറ്റകൃത്യത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതായും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായതായുമുള്ള റിപ്പോർട്ടാണ് പോലീസ് അഭിഭാഷകൻ മുഖേന സമർപ്പിച്ചിരിക്കുന്നത്. ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ നടത്തിയ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്..25000 രൂപയുടെ ആൾജാമ്യവും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്.
പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. ഇ-ബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനുമെതിരേ കലാപാഹ്വാനത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്.
കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാഹനത്തിനെതിരേ മോട്ടോർ വാഹനവകുപ്പ് തലശേരി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വാഹനം ആൾട്രനേഷൻ ചെയ്തതിന്റെ റിപ്പോർട്ടാണ് മോട്ടോർവാഹന വകുപ്പ് കോടതിയിൽ സമർപ്പിച്ചത്.ഇതിനിടെ തങ്ങൾക്കെതിരെ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ ആരോപിച്ച് പൊലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനെതിരെ ഇ ബുള്ളറ്റ് സഹോദരങ്ങൾ അതിരൂക്ഷ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്.പൊലിസ് നടപടി തങ്ങൾക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും തങ്ങളെ വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നതെന്നും വ്ളോഗർ സഹോദരൻമാരായ എ ബിനും ലിബിനും തങ്ങളുടെ പുതിയ വീഡിയോ വിൽ പറഞ്ഞു.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications