കോൺഗ്രസ് വിമത നേതാവ് മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കും
തലശേരി: ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി പ്രസിഡന്റും കോൺഗ്രസ് വിമത നേതാവുമായ മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഞായറാഴ്‌ച നടക്കുന്ന മമ്പറം സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അക്രമത്തിന് സാധ്യതയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്കുനേരെ തിരിച്ചറിയിൽ കാർഡ് വാങ്ങാൻ എത്തിയപ്പോൾ ആക്രമണം ഉണ്ടായിയെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദിവാകരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും വിഡിയോയിൽ പകർത്തണമെന്ന ആവശ്യവും കോടതി അനുവദിച്ചു. ഹർജിക്കാരന്റെ ചെലവിൽ വീഡിയോഗ്രഫി നടത്താനും കോടതി നിർദേശിച്ചു. മമ്പറം ദിവാകരനെ കഴിഞ്ഞദിവസം കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. മമ്പറം ദിവാകരൻ പാനലും യു.ഡി.എഫ് സ്ഥാനാർത്ഥികളുമാണ് ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്.

സംഘത്തിലെ അംഗങ്ങളായ കോൺഗ്രസ് പ്രവർത്തകരെ ഇരു വിഭാഗവും ഫ ോണിലൂടെയും നേരിട്ടും വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഇതോടെ തെരഞ്ഞെടുപ്പിന് വീറും വാശിയുമേറിയിരിക്കുകയാണ്. വോട്ടവകാശമുള്ള 5284 അംഗങ്ങളാണ് സംഘത്തിലുള്ളത് ഇതിൽ മരണമടഞ്ഞവരും വിദേശത്തുള്ളവരുമായ വോട്ടർമാരെ മാറ്റി നിർത്തിയാൽ 2000-2500 വോട്ടർമാരെ വോട്ടു ചെയ്യാനെത്തുകയുള്ളുവെന്നാണ് ഡി.സി.സിയുടെ കണക്കുകൂട്ടൽ.
ഇതിൽ അധികവും പാർട്ടി പ്രവർത്തകരാണെന്നും അവർ പാർട്ടിയെ കൈവിടില്ലെ ന്നുമാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. എന്നാൽ 43 14 പേർ കഴിഞ്ഞ ദിവസം തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയിട്ടുണ്ട്.ഒരു ആയുഷ്ക്കാലം ആശുപത്രിയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച തന്നെ വോട്ടർമാർ കൈവെട്ടിയില്ലെന്ന ' ആത്മവിശ്വാസമാണ് മമ്പറം ദിവാകരൻ പ്രകടിപ്പിക്കുന്നത്. കോൺഗ്രസിനായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജിൻ്റ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടി ക്കുന്നത്.
Recommended Video
കാൽ നൂറ്റാണ്ടിലേറെക്കാലമായി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ തലപ്പത്തിരിക്കുന്ന മമ്പറം ദിവാകരൻ കെ.സുധാകരൻ്റെ പാർട്ടിക്കുള്ളിലെയും പുറത്തെയും കടുത്ത വിമർശകരിലൊരാളാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കിയ മമ്പറത്തെ തറപറ്റിക്കുകയെന്നത് കോൺഗ്രസിൻ്റെ മാത്രമല്ല കെ.സുധാകരൻ്റെയും അഭിമാന പ്രശ്നങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി പാർട്ടി ഭരിച്ചിരുന്ന ഒരു സഹകരണാശുപത്രിയുടെ ഭരണം പിടിക്കാൻ ഡി.സി.സി തന്നെ ഒരു സ്ഥാനാർത്ഥി പട്ടികയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications