Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമന്തളിയില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിക്കിടെ പൊലിസ് റെയ്ഡ്:വീട്ടുടമയടക്കം ആറുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: നഗരസഭയിലെ രാമന്തളിയില്‍ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ചുള്ള നിശാപാര്‍ട്ടി നടത്തിയ ആറംഗസംഘത്തെ പൊലിസ് റെയ്ഡു നടത്തി പിടികൂടി. വീട്ടുടമ രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ കെ.കെ അന്‍വര്‍(32) കെ.പി റമീസ്(27) യൂസഫ് അസൈനാര്‍(27) എം കെ ഷഫീഖ്(32) വി വി ഹുസീബ്(28) സി എം സ്വബാഹ്(21) എന്നിവരെയാണ് പയ്യന്നൂര്‍ ഡി വൈ എസ്പി കെ ഇ പ്രേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ എസ്. ഐ പി വിജേഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ രമേശന്‍ നരിക്കോട്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സുരേഷ്ബാബു, ഡാന്‍സഫ് സ്‌ക്വാഡ് അംഗം ബിനീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് രാമന്തളി വടക്കുമ്പാട്ടെ കെ.കെ അന്‍വറിന്റെ വീട്ടിലായിരുന്നു ഡി ജെ പാര്‍ട്ടിക്ക് സമാനമായ ലഹരിപാര്‍ട്ടി നടന്നത്. പരിസരവാസികളുടെ ഉറക്കം കെടുത്തി ഉച്ചത്തില്‍ പാട്ടുവെച്ചും ഡാന്‍സും കളിച്ചും ശല്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലിസ് റെയ്ഡ് നടത്തിയത്. ഈ വീട്ടില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി. എം. എയും കഞ്ചാവും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ യുട്യൂബില്‍ നിന്നും പഠിച്ചു തയ്യാറാക്കിയ രണ്ടു ഹൂക്കകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട് പൊലിസ് പിടിയിലായ അന്‍വര്‍ ഈ വീട്ടില്‍ തനിയെയാണ് താമസം. പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തതിനു ശേഷം വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കിഅനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

ddd

ഇവിടെ നിന്നും പിടിയിലായ മയക്കുമരുന്ന് എക്‌സൈസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ വീട്ടുടമ അന്‍വറിന് മംഗ്‌ളൂരിലെ മയക്കുമരുന്നുമായി സംഘവുമായി ബന്ധമുണ്ടെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. റെയ്ഡിനിടെയില്‍ ഓടിപ്പോയ സംഘത്തിനായി അന്വേഷണം ശക്തമാക്കിയതായി പയ്യന്നൂര്‍ പൊലിസ് അറിയിച്ചു.കഴിഞ്ഞ പുതുവത്‌സരദിനത്തില്‍ ബക്കളത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇതിനുസമാനമായി റെയ്ഡു നടത്തി ഡി.ജെ പാര്‍ട്ടിക്കാരായ യുവതിയടക്കം പന്ത്രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

ജില്ലയില്‍ രണ്ടുമാസത്തിനിടെ 139 പേരാണ് അതീവ മാരക സിന്തറ്റിക്ക്‌ലഹരി ഉല്‍പന്നങ്ങളുമായി അറസ്റ്റിലായി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ 109 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 111 പേരെ പിടികൂടി. ആഗസ്റ്റില്‍ 65ഉം സെപ്റ്റംബറില്‍ 44 കേസുമാണ് ജില്ലയിലെടുത്തത്. പ്രതികളില്‍ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികളും യുവാക്കളുമാണ്. 2021-22 കാലയളവില്‍ പ്രായ പൂര്‍ത്തിയാകാത്ത 18 കുട്ടികളും പിടിയിലായി.

പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു മാസത്തിനിടെ 28 പേരും മാരക ലഹരി ഉല്‍പന്നങ്ങളുമായി പിടിയിലായി. ഗ്രാമിന് ലക്ഷങ്ങള്‍ വിലവരുന്ന മെത്താംഫിറ്റാമൈന്‍ 1.37 കിലോയാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്. ഇതിനു മാത്രം വിപണിയില്‍ ഏകദേശം അഞ്ചുകോടിയുടെ മുകളില്‍ വിലവരും. ഇതുകൂടാതെ സംവേദനത്തിന്റെയും ചിന്തയുടെയും \'കില്ലര്‍\' എന്ന അറിയപ്പെടുന്ന എല്‍ എസ് ഡി(ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലമൈഡ്) 1.76 ഗ്രാമും 0.78 ഗ്രാം എംഡിഎംഎയും പിടികൂടി. നൈട്രസന്‍ ടാബ് 11.64 ഗ്രാമും 14.5 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.പൊലീസ് നടത്തിയ പരിശോധനയില്‍ 65 കിലേ കഞ്ചാവ്, 11 ഗ്രാം എംഡിഎംഎ, 0.13 ഗ്രാം ഹാഷിഷ്, 0.135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 32.5 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+