പൊലീസ് ഡ്രൈവറെ വാഹനത്തില്‍ നിന്നും കഴുത്തിന് കയറി പിടിച്ച മധ്യവയസ്‌കന്‍ റിമാന്‍ഡില്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ വാഹന ഡ്രൈവറെ മദ്യലഹരിയില്‍ വാഹനം ഓടിക്കൊണ്ടിരിക്കെ കഴുത്തിന് കയറി പിടിച്ചു വാഹനം അപകടത്തിലാക്കിയ മധ്യവയസ്‌കനെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാങ്കോലില്‍ മദ്യപിച്ചു മരണവീട്ടില്‍ ബഹളംവയ്ക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതിന് ഐ.പി.സി 181- വകുപ്പു പ്രകാാരം പിടികൂടിയ പ്രതി വൈദ്യപരിശോധന കഴിഞ്ഞു മടങ്ങവെ പിന്‍സീറ്റില്‍ നിന്നും പൊലീസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു അപകടമുണ്ടായ സംഭവത്തില്‍ പൊലിസ് കേസെടുത്തു.
കാങ്കോല്‍ കരിങ്കല്‍കുഴി സ്വദേശി തറയില്‍ വീട്ടില്‍ സുരേഷിനെതിരെയാ(45)ണ് കേസെടുത്തത്. ഞായറാഴ്ച്ച രാത്രി തവിടിശേരിയില്‍ നിന്നാണ് ഈയാളെ പൊലിസ് പിടികൂടിയത്. മദ്യലഹരിയില്‍ മരണവീട്ടില്‍ ബഹളമുണ്ടാക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത സുരേഷ് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനുശേഷം

w
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടു പോയി മടങ്ങവെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പിന്നില്‍ നിന്നും പൊലിസ് ഡ്രൈവര്‍ ഷംസുദ്ദീന്റെ കഴുത്തില്‍ കയറിപിടിക്കുകയായിരുന്നു സുരേഷ്. ഇതെ തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് മരത്തിലിടിക്കുകയായിരുന്നു. ഗൂര്‍ഖ പൊലിസ് വാഹനത്തിന് ഇതേ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ തുക അടച്ചാല്‍ മാത്രമേ ഇയാള്‍ക്ക് ഇനി ജാമ്യംലഭിക്കുകയുളളൂ. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications