Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാര കേന്ദ്രത്തിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്

തലശേരി: തലശേരിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. ചൊക്‌ളി നിടുമ്പ്രം സ്വദേശിയായ അഭിനവിനെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. തലശേരിയിലെ വിനോദസഞ്ചാരകേന്ദ്രമായ ഓവര്‍ബറീസ് ഫോളിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്.

കോഴിക്കോട് ജില്ലക്കാരിയായ ഡിഗ്രിവിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. നേരത്തെ യുവാവുമായിസോഷ്യല്‍മീഡിയ വഴി പരിചയമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെ തലശേരിയിലേക്ക് യുവാവ് വിളിച്ചുവരുത്തുകയായിരുന്നു. അഭിനവ് ആവശ്യപ്പെട്ടതു പ്രകാരം ട്രെയിന്‍മാര്‍ഗമാണ് വിദ്യാര്‍ത്ഥിനി തലശേരിയിലെത്തിയത്.

Kannur

ഇതിനു ശേഷം ഓവര്‍ബറീസ് ഫോളിയിലെത്തിയ വിദ്യാര്‍ത്ഥിനിയും യുവാവും ഏറെ നേരം സംസാരിക്കുകയും ഇതിനിടെ തര്‍ക്കമുണ്ടാവുകയുമായിരുന്നു. കടല്‍തീരത്ത് സംസാരിച്ചുകൊണ്ടിരിക്കെ നിനക്ക് എല്ലാവരോടും ചാറ്റുചെയ്യാന്‍ സമയമുണ്ട്. തന്നോട് മാത്രം ചാറ്റു ചെയ്യാന്‍ സമയമില്ലെന്നു പറഞ്ഞു യുവാവ് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് അടിക്കുകയും കയറിപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി തലശേരി ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.സംഭവത്തിനു ശേഷം കുറ്റാരോപിതനായ യുവാവ് ഒളിവിലാണ്. ഇയാളുടെ ഫോണ്‍സ്വിച്ച് ഓഫാണ് പൊലിസ് പറഞ്ഞു.

നേരത്തെ കമിതാക്കള്‍ ധാരാളമെത്തുന്ന ഓവര്‍ബറീസ് ഫോളിയില്‍ നിന്നും ചില സ്വകാര്യദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിച്ചതോടെ പൊലിസ് ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു. കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റിരുന്നു. ഇതിനു ശേഷമാണ് പൊലിസ് ഇവിടെ പരിശോധന ശക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+