• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജയിൽ മോചനത്തിന് പിന്നാലെ കൊലവിളി പ്രകടനം:കണ്ണൂരിൽ 23 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

  • By Desk

മയ്യിൽ: ജയിൽ മോചിതരായവരെ ആനയിച്ചുകൊണ്ട് മയ്യിൽ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ചെറുപഴശിയിൽ പ്രകടനം നടത്തിയവരെ തള്ളിപ്പറഞ്ഞ് സിപിഎം ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ. നേരത്തെ നിശ്ചയിച്ച മുദ്രാവാക്യങ്ങളെഴുതിയല്ല പ്രകടനം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ മയ്യിൽ പഞ്ചായത്തുകാരനല്ല പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നത് സിപിഎമ്മിൻ്റെ ശൈലിയല്ലെന്നും ഈ വിഷയത്തിൽ പാർട്ടി അംഗങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് സി.പി.എം മയ്യിൽ ഏരിയാ സെക്രട്ടറി വ്യക്തമാക്കി.

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വൻ തീപിടുത്തം: തീപടർന്നത് ഒന്നാം ടെർമിനലിലെ ഗേറ്റിൽ

ഇതിനിടെ പ്രദേശത്തെ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന് 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ മയ്യിൽ പൊലിസ് കേ​സെടുത്തിട്ടുണ്ട്. മയ്യിൽ പ്രദേശത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, സിപി നാ​സ​ർ, കെ ​ബാ​ബു​രാ​ജ്, പി​കെ ബി​ജു, ഷാ​ഹി​ദ് അ​ഹ​മ്മ​ദ്, കെ​കെ ഫാ​യി​സ്, സി​പി സി​ദ്ദീ​ഖ്, കെ കെ മു​ഹ​മ്മ​ദ്, റ​ബീ​ഹ്, കെ​കെ മ​നാ​ഫ്, ജി​വി അ​നീ​ഷ്, അ​മീ​ർ, രാ​ഹു​ൽ, ക​ണ്ണ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് പ​ത്തോ​ളം പേ​ർ​ക്കെ​തി​രേ​യു​മാ​ണ് മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കഴിഞ്ഞ ദിവസമാണ് പ്രകോപനപരമായ രീതിയിൽ മയ്യിൽ ചെറുപഴശിയിൽ സിപിഎം പ്രവർത്തകർ കൊലവിളിയുമായി തെരുവിലിറങ്ങിയത്.

കഴിഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ചെ​റു​പ​ഴ​ശ്ശി സ്കൂ​ൾ ബൂ​ത്ത് ഏ​ജ​ന്റ് പി​പി സു​ബൈ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സി​പി​എം മ​യ്യി​ൽ ചെ​റു​പ​ഴ​ശ്ശി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. റിമാൻഡിൽ കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയവരെ രക്ത ഹാരമണിയിച്ചു റോഡിലൂടെ ആനയിച്ചാണ് സ്വീകരണ കേന്ദ്രത്തിലെത്തിച്ചത്. ഇതിനിടെയിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. പാ​ണ​ക്കാ​ട്ടി​ൽ പോ​കേ​ണ്ട ട്രെ​യി​നിം​ഗൊ​ന്നും കി​ട്ടേ​ണ്ട ഓ​ർ​ത്തു ക​ളി​ച്ചോ തെ​മ്മാ​ടി​ക​ളെ കൊ​ല്ലേ​ണ്ടോ​നെ കൊ​ല്ലും ഞ​ങ്ങ​ൾ ത​ല്ലേ​ണ്ടോ​നെ ത​ല്ലും ഞ​ങ്ങ​ൾ കൊ​ന്നി​ട്ടു​ണ്ടീ പ്ര​സ്ഥാ​നം' എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം.

സം​ഭ​വ​ത്തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മ​യ്യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മയ്യിൽ പൊലിസ്കേ​സെ​ടു​ത്ത​ത്. പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ല​ഹ​ള​യു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തി​നും ജീ​വ​ഹാ​നി​യു​ണ്ടാ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മയ്യിൽ പ്രദേശത്ത് മന:പൂർവ്വം അക്രമമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി ആരോപിച്ചു. മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ നടന്ന കൊലവിളി പ്രകടനത്തിൽ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീംചേലേരിയും പ്രതിഷേധിച്ചു ഞായറാഴ്ച നടന്ന പ്രകടനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.ഇതിനെ അനുകൂലിച്ച് സൈബർ സഖാക്കൾ രംഗത്തു വന്നതോടെ മറ്റു എതിർ പാർട്ടിക്കാരും വിമർശനങ്ങളുമായി രംഗത്തു വരികയായിരുന്നു.

English summary
Police registers case against 23 CPM workers in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X