കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിൽ കാർ തകർത്ത് കവർച്ച: പ്രതിക്കെതിരെ പത്തു കേസുകൾ കൂടി ചുമത്തും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തളിപ്പറമ്പിൽ കാറിന്റെ ചില്ലു തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിക്കെതിരെ പത്തു കേസുകൾ കൂടി ചുമത്താൻ പൊലിസ് നീക്കം തുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പത്തിലേറെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പൊലിസ് ഒരുങ്ങുന്നത്. നിർത്തിയിട്ട കാറുകൾ കുത്തിതുറന്ന് പണവും സ്വർണാഭരണങ്ങളും ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കവർച്ച ചെയ്ത കേസുകളും ഇതിലുണ്ട്. എന്നാൽ പലതിനും പരാതിക്കാരുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ലാത്തത് പൊലിസിനെ കുഴക്കുന്നുണ്ട്.

വട്ടിയൂർക്കാവിൽ കെ മോഹൻ കുമാർ യുഡിഎഫ് സ്ഥാനാർത്ഥി, മുരളീധരനെ അനുനയിപ്പിച്ചുവട്ടിയൂർക്കാവിൽ കെ മോഹൻ കുമാർ യുഡിഎഫ് സ്ഥാനാർത്ഥി, മുരളീധരനെ അനുനയിപ്പിച്ചു

ഇതിനിടെ തെളിവെടുപ്പു പൂര്‍ത്തിയാക്കി തളിപ്പറമ്പിൽ കാർതകര്‍ത്ത കേസുകളില്‍ നേരത്തെ കോടതി റിമാന്‍ഡ് ചെയ്ത മാടന്‍ പുതിയ പുരയില്‍ മുജീബിനെ തെളിവെടുപ്പിനായി എസ്.ഐ ഷൈന്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് തെളിവെടുപ്പ് നടന്നത്. കൂടുതല്‍ തെളിവുകളും പരാതികളും ലഭിച്ചതനുസരിച്ച് തുടര്‍ നടപടികളും ഉണ്ടാകുമെന്നാണ് പോലീസ് പറഞ്ഞത്. പോലീസ് കസ്റ്റഡിയില്‍ 10 ദിവസത്തേക്ക് വാങ്ങിയ പ്രതിയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. മുജീബ് ആർഭാട ജീവിതം നയിക്കുന്നതിനാണ് തളിപ്പറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും നിർത്തിയിട്ട കാറുകളുടെ ചില്ലുതകർത്ത് മോഷണം നടത്തിയിരുന്നത്.

robberycase-1

തളിപ്പറമ്പ് സ്വദേശിയായ ഒരു പ്രവാസിയുടെ ഭാര്യയുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നു ഇവർക്കൊപ്പം ആർഭാടമായി ജീവിക്കാനാണ് മുജീബ് നിർത്തിയിട്ട കാറുകളിൽ മോഷണം തടത്തിയിരുന്നുവെന്ന് അമ്പേ ഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു ' തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രം, മാടായി കാവ്, തൃച്ഛംബരം, പറശിനികടവ് മുത്തപ്പൻ മഠപ്പുര ക്ഷേത്രം എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ വ്യാപകമായി കവർച്ച നടത്തിയത്.മാടായി കാവിനടുത്ത് റോഡിൽ നിർത്തിയിട്ട കാർ തകർത്ത് കവർച്ച നടത്തവെ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയതാണ് മുജീബിന്റെ അറസ്റ്റിനു വഴിയൊരുക്കിയത്

English summary
Police registers case against car-robber in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X