കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിലാത്തറയിലെ കള്ളവോട്ട്: പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസ്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എല്‍ഡിഎഫ് പഞ്ചായത്തംഗം എം വി സലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തും.

ആരോപണ വിധേയരുടെ വാദം കൂടി കേട്ട ശേഷമാണ് പരിയാരം പോലിസ് കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സെലീന കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തെളിഞ്ഞവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇടതുപക്ഷ അനുഭാവികള്‍ കള്ളവോട്ട് ചെയ്തതായി വ്യക്തമായത്. ഈ ദൃശ്യങ്ങള്‍ പോലിസ് തെളിവായി സ്വീകരിക്കും.

pilatharafakevote

ഇതിനിടെ കള്ളവോട്ട് ചെയ്‌തെന്ന കളവായ വാര്‍ത്ത പ്രചരിപ്പിച്ച് പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമെതിരെ ചെറുതാഴം പഞ്ചായത്ത് അംഗം എന്‍പി സലീനയും മുന്‍ പഞ്ചായത്ത് അംഗം കെ പി സുമയ്യയും വക്കീല്‍ നോട്ടീസ് അയച്ചു. മാതൃഭൂമി ന്യൂസ് സിഇഒ മോഹനന്‍ നായര്‍, ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍, കണ്ണൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ സി കെ വിജയന്‍, വാര്‍ത്താ അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി വി ഗംഗാധരന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ഐ രാജീവ് എന്നിവര്‍ക്കും വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വാര്‍ത്താസമ്മേളനം നടത്തി തേജോവധം ചെയ്ത കെ സുധാകരനുമെതിരെയാണ് അഡ്വ. വിജയകുമാര്‍ മുഖേന നോട്ടീസ് അയച്ചത്. വാര്‍ത്ത തിരുത്തി നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും പ്രത്യേകം പ്രത്യേകം അയച്ച നോട്ടീസില്‍ പറഞ്ഞു.
English summary
Police registers case against three on fake vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X