ന്യൂമാഹിയില്‍ പെണ്‍കുട്ടിയെയും അമ്മയെയും കുത്തി പരുക്കേല്‍പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍
മയ്യഴി:ന്യൂമാഹി പഞ്ചായത്തിലെ ഉസ്സന്‍ മൊട്ടയ്ക്ക് സമീപം പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്താന്‍ അമ്മക്കും മകളെയും കത്തികൊണ്ടു കുത്തി പരുക്കേല്‍പിച്ച കേസിലെ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചെറു കല്ലായിയിലെ ജിനേഷ് ബാബു (23) വാണ് അറസ്റ്റിലായത്. ന്യൂമാഹി ഉസ്സന്‍ മൊട്ടയില്‍ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചതിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.

ഒരു കേസിലെ പ്രതിയായ യുവാവിനെ കണ്ടെത്താന്‍ പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത് വധശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തത് സംഭവത്തിന് ശേഷംപ്രതി ഒളിവില്‍ പോയിരിക്കുകയായിരുന്നു ന്യൂമാഹി പൊലിസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഉസന്‍ മൊട്ടഎം.എന്‍. ഹൗസില്‍ അനില്‍കുമാറിന്റെ ഭാര്യ ഇന്ദുലേഖ (42) പ്ലസ് ടു വിദ്യാര്‍ത്ഥിനി മകള്‍ പൂജ (17) എന്നിവര്‍ക്കാണ് കുത്തേറ്റത്
പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പൂജയ്ക്ക് അടിവയറ്റിന് കത്തികൊണ്ടുള്ള കുത്തേറ്റ് ആഴത്തില്‍ പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
ചെറു കല്ലായിയിലെ എസി. ബാബുവിന്റെ മകന്‍ ജിനേഷ് ബാബുവാ (23)ണ് ഇന്നലെ രാത്രി ഏഴു മണിക്ക് ഇവരെ കുത്തി പരുക്കേല്‍പ്പിച്ചത്. താനുമായുള്ള പ്രണയത്തിന് തയ്യാറാകാത്ത പൂജയെ മാരകമായ വിധത്തില്‍ അപായപ്പെടുത്തുകയായിരുന്നു. ഇതു തടയാന്‍ ചെന്നപ്പോഴാണ് ടിവി കണ്ടു കൊണ്ടിരുന്ന അമ്മ ഇന്ദുലേഖയ്ക്കും കുത്തേറ്റത്.
വീട്ടില്‍ കയറി അക്രമം നടത്തിയതിനു ശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപിച്ചത്. ജിനേഷ് ബാബുവിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത് പത്തു വര്‍ഷം വരെ ലഭിക്കാവുന്ന കുറ്റമാണിത്


Click it and Unblock the Notifications