Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജിക്കെതിരെയുള്ള ഗൂഡാലോചന കേസ്: കെട്ടിച്ചമച്ചതാണെന്ന് പൊലീസ് റിപ്പോർട്ട്

കണ്ണുർ: കണ്ണൂരിലെ രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ച കെഎം ഷാജിക്കെതിരെയുള്ള വധ ഗൂഡാലോചനാക്കേസ് കെട്ടിച്ചമച്ചതെന്ന് പൊലിസ് . പ്രതിയായി ആരോപിക്കുന്ന യുവാവിന്റെ ശത്രുക്കൾ ആരെങ്കിലും കെട്ടിച്ചമച്ചതാവാമെന്നാണ് കേസ് അന്വേഷിച്ച പി.ആർ മനോജിന്റെ അന്വേഷണ റിപ്പോർട്ട്.നേരത്തെ തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് ചിലർ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്ന വിവരം കെഎം ഷാജി തന്നെയാണ് പുറത്തുവിട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് തനിക്കെതിരെയുള്ള വധ ഗുഡാലോചനയ്ക്കു കാരണമെന്നാണ് എം.എൽ.എ ആരോപിച്ചിരുന്നത്.

ഇതേ തുടർന്നാണ് സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചത്.കെ.എം ഷാജി രണ്ടാമത് പുറത്തുവിട്ട വിവര പ്രകാരം പാപ്പിനിശേരി സ്വദേശിയും പ്രവാസി മലയാളിയുമായ തേജസ് എന്ന യുവാവിന്റെ ഇമെയിലിൽ നിന്നും ചോർന്ന ശബ്ദ സന്ദേശമാണ് ഷാജിയുടെ പരാതിയുടെ അടിസ്ഥാനമെന്ന് വ്യക്തമായി.ഇതേ തുടർന്നാണ് വളപട്ടണം പൊലിസ് തേജസിനെതിരെ കേസെടുത്തത്.മുംബൈയിലുള്ള യൂനുസ് ഭായിയെന്ന അധോലോക ക്രിമിനൽ ക്വട്ടേഷൻ സംഘ നേതാവുമായി തന്റെ നാട്ടിലെ എം.എൽ.എയെ കൊല്ലുന്നതിന് ആളെ അയച്ചു തരണമെന്ന് തേജസ് ആവശ്യപ്പെടുന്നതും ക്വട്ടേഷൻ തുകയുറപ്പിക്കുന്നതുമാണ് ശബ്ദ സന്ദേശം.

s-img-20


തേജസ് സി.പി.എം പ്രവർത്തകനാണെന്നായിരുന്നു ഷാജിയുടെ ആരോപണം.
എന്നാൽ വളപട്ടണം പൊലിസ് മുംബൈയിലെത്തി അന്വേഷണം നടത്തിയതിന്റെ ഭാഗമായി കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫോൺ സന്ദേശത്തിൽ പറയുന്ന യൂനുസ് ഭായ് എന്നയാളെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. ഫോൺ സന്ദേശത്തിൽ പറയുന്ന സംഘാംഗങ്ങളെ മുംബൈയിൽ കണ്ടെത്താൻ കഴിഞ്ഞുവെങ്കിലും ഇവർക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലിസ് ഭാഷ്യം.

കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി തേ​ജ​സ് കെ.​എം. ഷാ​ജി​യെ വ​ധി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് എം​എ​ൽ​എ ത​ന്നെ പ​റ​യു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് സം​ഭ​വ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാണ് പൊലിസ് പറയുന്നത് 'മുംബെയിൽ ചെന്ന പൊലിസ് ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ നാ​ലു​പേ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തിട്ടുണ്ട്.
പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ തേ​ജ​സി​ന്‍റെ ക​ടു​ത്ത ശ​ത്രു​ക്ക​ൾ ആ​രോ ചെ​യ്ത​താ​ണ് കെ.​എം. ഷാ​ജി​ക്ക് എ​തി​രാ​യ വ​ധ​ഭീ​ഷ​ണി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് അവസാനമായി എ​ത്തി​യി​രി​ക്കു​ന്ന​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+