വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകിയത് ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി: ട്രാവൽ ഉടമയുടെ മൊഴി
ശ്രീകണ്ഠപുരം: അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കായി വ്യാജ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതിന് ട്രാവല്‍സ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. ഇരിക്കൂര്‍ പെരുവളത്ത്പറമ്പ് സ്വദേശി അസീറിനെതിരേയാണ് ഇരിക്കൂര്‍ പോലീസ് കേസെടുത്തത്. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ പ്രധാനമായും സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ലാബായ ഡിഡിആര്‍സിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ലാബിന്റെ പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്താണ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചത്.
ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്കാണ് കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. അത്യാവശ്യ യാത്രകള്‍ക്ക് ടിക്കറ്റെടുക്കാനെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുളളില്‍ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കും. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും 250 രൂപയുമാണ് ഈടാക്കിയിരുന്നത്. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ഗൂഗിള്‍പേ വഴി പണം കൈമാറിയാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പില്‍ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചില ട്രാവല്‍സ് നടത്തിപ്പുകാര്‍ ഇയാളുമായി ബന്ധപ്പെട്ടിരുന്നതായും ഇവര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയതായും വിവരമുണ്ട്.

നേരത്തെ പെരുവളത്ത്പറമ്പ് പെട്രോള്‍പമ്പിന് സമീപം സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ അടുത്തകാലത്തായി ഓഫീസ് വീട്ടിലേക്ക് മാറ്റുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായുള്ള വിവരം ചില യാത്രക്കാര്‍ തന്നെ പുറത്തുവിട്ടതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. ഡിഡിആര്‍സി മാനേജരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി ഇരിക്കൂര്‍ എസ്‌ഐ എം വി ഷീജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.












Click it and Unblock the Notifications