• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുഹമ്മദ് പോളക്കാനി: കണ്ണൂരിൽ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നു വന്ന ഐസ് ബന്ധമുള്ള കണ്ണി

തലശേരി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പിടിയിലായ കണ്ണൂർ സ്വദേശി മുഹമ്മദ് പോളക്കാനി അന്താരാഷ്ട്ര ഭീകര പ്രസ്ഥാനത്തിലെ കണ്ണിയെന്ന് അന്വേഷണ സംഘം പാനൂർ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയാണ്. മുഹമ്മദ് പോളക്കാനി. ഈ കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്ന മുഹമ്മദ് പോളക്കാനി. ഇതിനു ശേഷം ജോര്‍ജിയയിലായിരുന്ന ഇയാളെ കൊച്ചിയിലെത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി!

ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഹമ്മദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ 2016 ഒക്ടോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തിലാണ് പാനൂർ ചെണ്ട യാട്ടെ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഈ കേസില്‍മറ്റൊരു കണ്ണൂർ സ്വദേശിയും ഒമര്‍ അല്‍ ഹിന്ദി എന്നറിയപ്പെടുന്ന മന്‍സീദി അടക്കമുള്ള ഒന്‍പതു പേരുടെ വിചാരണ 2019 നവംബറില്‍ എന്‍ഐഎ കോടതി പൂര്‍ത്തിയാക്കിയിരുന്നു. ഈ പ്രതികള്‍ക്ക് ശിക്ഷയും വിധിച്ചു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികള്‍ ശ്രമിച്ചെന്ന് തെളിയിക്കാനായെങ്കിലും ഇവരുടെ ഐഎസ് ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.

ഏഴാം പ്രതി സജീര്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് മരിച്ചിരുന്നു.പ്രതികളില്‍ പിന്നീട് പിടിയിലായ സുബഹാനി ഹാജ മൊയ്ദീന്റെ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്. ഇറാഖില്‍ പോയി പരിശീലനം നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയ ഇയാളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. ഇതിനിടെയാണ് മുഖ്യപ്രതി മുഹമ്മദ് പോളക്കാനി പിടിയിലായിരിക്കുന്നത്.

കനകമല ഗൂഢാലോചനയിലെ ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമായിരുന്നു കോടതി വിധിച്ച ശിക്ഷ. കണ്ണൂരുകാരനായ പോളക്കാനിയെ ജോര്‍ജിയില്‍ നിന്ന മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ടെലഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു പോളക്കാരി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് സമൂഹത്തിലെ ഉന്നതരായ ചിലരെ വധിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഐഎസിന്റെ കേരളഘടകമെന്നു അറിയപ്പെടുന്ന അന്‍സാറുല്‍ ഖിലാഫയിയെ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇവരെ കുറിച്ചു വ്യക്തമായ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു. 12 പേരടങ്ങുന്ന അന്‍സാറുല്‍ ഖിലാഫ, ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയാണ് എന്‍ഐഎയും കേന്ദ്ര, കേരള ഇന്റലിജന്‍സും ഇവരുടെ പദ്ധതികള്‍ തകര്‍ത്തത്.

ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. 'അന്‍സാറുല്‍ ഖിലാഫ-കെഎല്‍' എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരില്‍ രൂപവല്‍ക്കരിച്ച സംഘടനയുടെ മുഴുവന്‍ പേര്. 'കെഎല്‍' കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. കനകമലയിലെ ഒത്തുചേരലിന് എട്ടുമാസം മുമ്പാണ് ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചത്.

ഐഎസിന്റെ കേരള ഘടകത്തിന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ നുഴഞ്ഞു കയറിയതാണ് നിര്‍ണായകമായത്. പൂര്‍ണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പില്‍ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കയറിപ്പറ്റിയതും വിവരങ്ങള്‍ ചോര്‍ത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവര്‍ സജീവമായത്.

ഖത്തറിലായിരുന്ന കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് ആണ് സമീര്‍ അലി എന്ന പേരില്‍ ഇതിനു നേതൃത്വം നല്‍കിയതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് മുഹമ്മദ് പോളക്കാനിയായിരുന്നു. ഇയാളുടെ അറസ്റ്റോടെ സംസ്ഥാനത്തെ ഐ.എസ് തീവ്രവാദ ബന്ധങ്ങളെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

English summary
Police says about arrested ISIS worker Muhammed Polakkani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X