• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ യുവാവ് ജീവനൊടുക്കിയ സംഭവം: മാനസിക സമ്മർദ്ദം കാരണമെന്ന് പോലീസ്!!

  • By Desk

പയ്യന്നൂർ: കുഞ്ഞിമംഗലത്ത് ക്വാറന്റൈനി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി യുവാവാണ് മരണമടഞ്ഞത് അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. യുവാവ് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. ഈക്കാര്യം പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പോലീസ് അന്വേഷണത്തിന് പുറമേ ആരോഗ്യ വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്കും ഇതു സംബന്ധിച്ച ഉത്തരവിട്ടിട്ടുണ്ട്.

കണ്ണൂരിൽ 207 പേർക്ക് കൊവിഡ്: 188 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!! 13868 പേർ നിരീക്ഷണത്തിൽ!!

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന വീട്ടിലാണ് പ്രവാസി യുവാവിനെ ക​ഴു​ത്തു മു​റി​ച്ച് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്.​ കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ര​വീ​ന്ദ്ര​ന്‍റെ മ​ക​ന്‍ ടി. വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​ന​ക​ത്തെ ബാ​ത്ത്‌​റൂ​മി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ര​ത്ത് ക​ഴി​ഞ്ഞ 28 നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ശനിയാഴ്ച്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ബ​ന്ധു ശ​ര​ത്തി​നെ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​ന​ക​ത്തെ ബാ​ത്ത്‌​റൂ​മി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് ക​ത്രി​ക പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​മ്മ: ശ​കു​ന്ത​ള. സ​ഹോ​ദ​ര​ൻ: ഷാ​രോ​ൺ.

കുഞ്ഞിമംഗലം കുതിരുമ്മല്‍ സ്വദേശി തൈവളപ്പില്‍ ശരത്ത് കുഞ്ഞിമംഗലത്തെ ചെത്ത് തൊഴിലാളിയായ രവീന്ദ്രന്റെയും സംസ്ഥാന സഹകരണ ബാങ്ക് പെരുമ്പ ശാഖയിലെ കളക്ഷന്‍ ഏജന്റ് ശകുന്തളയുടെയും മകനാണ്. ശരത് കഴിഞ്ഞ 28നാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീടിനടുത്ത് തന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ക്വാറന്റീന്‍ ശനിയാഴ്ച്ച അവസാനിക്കാനിരിക്കെയായിരുന്നു ദാരുണമായ അന്ത്യം.

English summary
Police says mental stress leads to suicide of man in quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X