കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർമാണത്തിനിടെ പൊട്ടിയത് അത്യുഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ: സംഭവം പൊന്ന്യത്ത്!!

  • By Desk
Google Oneindia Malayalam News

തലശേരി: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം നരിവയലിൽ നിർമാണത്തിനിടെ പൊട്ടിയത് അത്യുഗ്രശേഷിയുള്ള സ്റ്റീൽ ബോംബ്. മൊന്തയിൽ നിർമ്മിച്ച പതിനൊന്ന് ബോംബുകൾ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നും വെടിമരുന്നും മറ്റു പകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കണ്ണൂരിൽ കൊവിഡ് കാലത്ത് അൽപം മാറി നിന്ന ബോംബു രാഷ്ട്രീയം തലശേരി മേഖലയിൽ പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്ന സൂചനയാണ് നൽകുന്നത്.

ഇന്നും ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ തിരുവനന്തപുരത്ത്! അഞ്ഞൂറിനടുത്ത് പുതിയ കേസുകൾഇന്നും ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ തിരുവനന്തപുരത്ത്! അഞ്ഞൂറിനടുത്ത് പുതിയ കേസുകൾ

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിനു ശേഷം ഏറ്റവും കൂടുതൽ സിപിഎം-കോൺഗ്രസ് സംഘർഷമുണ്ടായ ജില്ലകളിലൊന്നാണ് കണ്ണൂർ. എന്നാൽ ഇതിന്റെ തുടർച്ചായിട്ടാണ് ഇപ്പോൾ സിപിഎം ശക്തികേന്ദ്രത്തിൽ ബോംബു പൊട്ടി രണ്ടു പേർക്ക് ഗുരുതരമായ പരിക്കേൽക്കാനിടയായത്. ഇതു സമാധാനം പാലിക്കാൻ കൂടുതൽ ഉത്തരവാദിത്വമുള്ള സിപിഎമ്മിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

 bombblast12-

കണ്ണൂർ കലക്ടർ ടിവി സുഭാഷ് വിളിച്ചു ചേർത്ത സർവകക്ഷി സമാധാന യോഗം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് സിപിഎം കേന്ദ്രത്തിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടു പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റത്. കതിരൂർ പൊന്ന്യം ചൂള നരി വയലിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേൽക്കാനിടയായ സംഭവം സിപിഎം അക്രമരാഷ്ട്രീയം കൈയ്യൊഴിയാൻ പോകുന്നില്ലതിന്റെ തെളിവാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

 bomb134-15

വ്യാഴാഴ്ച്ച കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷി സമാധാനയോഗ തീരുമാനങ്ങളുടെ മഷിയുണങ്ങുന്നതിന് മുൻപാണ് സിപിഎം ബോംബ് നിർമ്മാണത്തിനിറങ്ങിയത്. ഇതിനർത്ഥം സിപിഎം ഭരണകക്ഷിയെന്ന നിലയിൽ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണെന്നും കൃഷ്ണദാസ് ആരോപിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്നും നരി വയലിൽ ഉഗ്രസ്ഫോടനത്തോടെ സ്റ്റീൽ ബോംബുകൾ പൊട്ടിത്തെറിച്ചത്. പൊന്നും ചുള നരി വയലിൽ തൽക്കാലിക ഷെഡ് കെട്ടിയായിരുന്നു ബോംബ് നിർമാണം.

പരുക്കേറ്റവർ സിപിഎം പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന തലശേരി ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ബോംബു സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. തലശേരി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നരി വയൽ സ്വദേശികളായ യുവാക്കൾക്കാണ് പരുക്കേറ്റത്.

English summary
Police says Strong bomb blasted in Kathiroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X